Image

മാത്യു പുന്നൂസ് നിര്യാതനായി

Published on 12 November, 2011
മാത്യു പുന്നൂസ് നിര്യാതനായി
അറ്റ്‌ലാന്റ: മുന്‍ മലയാള മനോരമ ഉദ്യോഗസ്ഥനായ പുതുപ്പള്ളി കൊച്ചുപള്ളിക്കുന്നേല്‍ പരേതനായ കെ. പി. പുന്നൂസിന്‍റെയും, ചിന്നമ്മ പുന്നൂസിന്‍റെയും പുത്രന്‍ മാത്യു പുന്നൂസ് ( വയസു - 55 ) നിര്യാതനായി. ശവസംസ്കാരം നവംബര്‍ 13 ഞായറാഴ്ച അറ്റ്‌ലാന്റാ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഓര്‍ത്തഡോക്‍സ്‌ ദേവാലയത്തില്‍ അമേരിക്കന്‍ സമയം 5:30 PM നു ആരംഭിക്കും.

ഭാര്യ വിന്‍സി മാത്യു ആര്‍പ്പൂക്കര ചെക്കൊന്തയില്‍ കുടുംബാംഗമാണ്. മക്കള്‍ വിമല്‍ മാത്യു, അമല്‍ മാത്യു. സഹോദരങ്ങള്‍ ശാന്തമ്മ ജോസഫ്‌, പുന്നൂസ് തങ്കച്ചന്‍ (ഇരുവരും അമേരിക്ക ) ഏലിയാമ്മ തോമസ്‌. വേദപുസ്തക വിവര്‍ത്തനം, വേദപുസ്തക നിഘണ്ടു എന്നിവ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ (AMMA) മെമ്പര്‍ കൂടിയായിരുന്ന ഇദേഹത്തിന്റെ നിര്യാണത്തില്‍ അമ്മയുടെ അനുശോചനം അറിയിച്ചു.

മാത്യു പുന്നൂസ് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക