Image

ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ച് കണ്‍വെന്‍ഷന്‍ നവംബര്‍ 18 മുതല്‍

പി.പി.ചെറിയാന്‍ Published on 12 November, 2011
ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ച് കണ്‍വെന്‍ഷന്‍ നവംബര്‍ 18 മുതല്‍

ഹ്യൂസ്റ്റണ്‍ : ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ച്(ദി പെന്തക്കോസ്ത് മിഷന്‍ ) വാര്‍ഷിക കണ്‍വെന്‍ഷനും ഉണര്‍വ്വു യോഗങ്ങളും നവംബര്‍ 18 വെള്ളിയാഴ്ച മുതല്‍ നവംബര്‍ 20 ഞായറാഴ്ച വരെ പാസഢീനയിലെ #721 പെയര്‍മോസ് പാര്‍ക്ക് വേയിലെ ഏക്കേഴ്‌സ് ഓഫ് ലൗ ചര്‍ച്ചില്‍വച്ച് നടത്തപ്പെടുന്നു.

വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 7 മണി മുതല്‍ സുവിശേഷ പ്രസംഗങ്ങളും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് പൊതുയോഗം നടത്തപ്പെടും. യുവജനങ്ങള്‍ക്കായി പ്രത്യേക മീറ്റിംഗുകള്‍ ക്രമീകരിച്ചിരിക്കുന്നു. ഞായറാഴ്ച രാവിലെ 10 മണിക്കുള്ള വിശുദ്ധ സഭായോഗത്തോടെ യോഗങ്ങള്‍ പര്യവസാനിക്കുന്നു.
 
രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ജാതിമതഭേദമെന്യേ ഏവരേയും ഈ മീറ്റിംഗുകളിലേക്ക് സ്വാഗതം ചെയ്യുന്നു.

വിവരങ്ങള്‍ക്ക് 832-526-4200, 713-477-0880.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക