Image

ഇന്ത്യന്‍ ചലച്ചിത്രമേള ബച്ചന്‍ ഉദ്ഘാടനം ചെയ്യും

Published on 29 March, 2014
ഇന്ത്യന്‍ ചലച്ചിത്രമേള ബച്ചന്‍ ഉദ്ഘാടനം ചെയ്യും
മെല്‍ബണ്‍: മേയ് ഒന്നിന് മെല്‍ബണില്‍ നടക്കുന്ന ഇന്ത്യന്‍ മേള താരരാജാവ് അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ സ്ക്വയറില്‍ നടക്കുന്ന മേളയില്‍ 20 ഭാഷയിലുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിദ്യാ ബാലനാണ് മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍. ബോളിവുഡിലെ താര ചക്രവര്‍ത്തി ബച്ചന്‍ സന്നിഹിതനാകുന്ന ചടങ്ങ് സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു മികച്ച ദൃശ്യ വിരുന്നായിരിക്കുമെന്ന് വിദ്യാ ബാലന്‍ പറഞ്ഞു. ബച്ചന്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് അഭിമാനകരമാണെന്ന് ടൂറിസം മന്ത്രി ലൂയിസ് ആഷര്‍ പറഞ്ഞു. കങ്കണ സെന്‍, വിജയ് കൃഷ്ണ ആചാര്യ, പ്രകാശ് മെഹ്റ, ഷാന്‍ ശാഹിദ്, ഹസന്‍ വഖാസ് റാണ, സുഹാസിനി മണിരത്നം എന്നിവര്‍ അതിഥികളായി ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക