Image

ഗണ്‍മോന്‍ ഉമ്മന്‍ചാണ്ടിയെ തെറിപ്പിക്കുമോ? (അനില്‍ പെണ്ണുക്കര)

Published on 29 March, 2014
ഗണ്‍മോന്‍ ഉമ്മന്‍ചാണ്ടിയെ തെറിപ്പിക്കുമോ? (അനില്‍ പെണ്ണുക്കര)
ഒടുവില്‍അതു സംഭവിച്ചു.ചാണ്ടി മൂറുകി.തൊമ്മനും മുറുകി.ചെന്നിത്തലയുടെ മനസ്സില്‍ ലഡ്ഡു പൊട്ടി .ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ തിരിച്ചടി നേരിട്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്ത്‌ നന്ന്‌ ഉമ്മന്‍ചാണ്ടിയെ മാറ്റുമെന്ന്‌ സൂചന. സലീം രാജിന്റെ ഭൂമി തട്ടിപ്പ്‌ കേസില്‍ അനാവശ്യമായ ഇടപെടല്‍ നടത്തിയ അഡ്വക്കേറ്റ്‌ ജനറലിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഇതിനകം കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ ഘട്ടമായതിനാല്‍ ഒന്നും മിണ്ടുന്നില്ലന്നെയുള്ളൂ . തെരഞ്ഞെടുപ്പിന്‌ ശേഷം കളി മാറുമെന്നാണ്‌ സുചന.

യു.ഡി.എഫിന്‌ വന്‍ വിജയപ്രതീക്ഷ ഉണ്ടായിരുന്ന തെരഞ്ഞെടുപ്പ്‌ രംഗം ഹൈക്കോടതി വിധിയോടെ കുഴാപ്പത്തിലേക്കാന്‌ കാര്യങ്ങള്‍ എത്തിച്ചതെന്നാണ്‌ യു.ഡി.എഫ്‌. നേതാക്കളുടെയും അഭിപ്രായം. സി.പി.എമ്മിന്‌ കൊണ്‌ഗ്രാസിനെ അടിക്കാനുള്ള വടി കോടതി കൊണ്ടുക്കൊടുത്തു .മുഖ്യമന്ത്രിയുടെ കുടുംബവും മുന്‍ ഗണ്‍മാന്‍ സലീം രാജും തമ്മിലുള്ള ബന്ധം തെരുവീഥികളില്‍ വീണ്ടും ചര്‍ച്ചയാകുന്നതിന്‌ കോടതി വിധി ഇടത്‌പക്ഷത്തിന്‌ വീണു കിട്ടിയ വടിയായതിനാല്‍ ഇടത്‌ ആക്രമണത്തെ എങ്ങനെ യു.ഡി.എഫ്‌നേരിടുമെന്നാണ്‌ നോക്കിക്കാണുക . ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ നേതൃമാറ്റം ആവശ്യപ്പെടാന്‍ കോടതി വിധി ആയുധമാക്കുമെന്ന്‌ തന്നെയാണ്‌ ?ഐ? വിഭാഗം നേതാക്കള്‍ നല്‍കുന്ന സൂചന. തെരഞ്ഞെടുപ്പിന്‌ ശേഷം മന്ത്രിസഭയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവുമെന്ന്‌ ഇന്നലെ മാധ്യമങ്ങളോട്‌ വ്യക്തമാക്കിയ മുഖ്യമന്ത്രിക്ക്‌ തന്റെ സ്ഥാനം തന്നെ തെരഞ്ഞെടുപ്പിന്‌ ശേഷം ?മാറ്റേണ്ടി ' വരും .


കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനോട്‌ യോജിപ്പില്ലെന്ന്‌ വ്യക്തമാക്കി ആദ്യം തന്നെ പ്രതികരിച്ച ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ പ്രസ്‌താവനയെ രാഷ്ട്രീയ ലോകം നോക്കിക്കാണുന്നത്‌ കവുതകത്തോടെയാണ്‌ .അപ്പീല്‍ നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടി വരുമെന്ന്‌ ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജും പറഞ്ഞത്‌ അദ്ദേഹവും ഉന്നം വെക്കുന്നത്‌ മുഖ്യമന്ത്രിയെയാണ്‌എന്ന്‌ തന്നെയാണ്‌ . എന്നാല്‍ തന്ത്രപരമായ സമീപനം സ്വീകരിച്ച കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍ പ്രതിസന്ധിയില്‍ നിന്ന്‌ മുന്നണിയെ രക്ഷിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ്‌.ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായാണ്‌ ഹൈക്കോടതി വിധിയും, ഭൂമിതട്ടിപ്പ്‌ കേസും ഇപ്പോള്‍ മാറിയിരിക്കുന്നത്‌. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ തിരിച്ചടി നേരിട്ടാല്‍ ഹൈക്കമാന്റും കൈവിടും. ഈ ഘട്ടത്തില്‍ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന സ്വപ്‌നവുമായാണ്‌ ഐ ഗ്രൂപ്പും സജീവമായിട്ടുള്ളത്‌. പക്ഷെ ഇതൊന്നും തിരഞ്ഞെടുപ്പില്‍ ബാധിക്കില്ല എന്നുതന്നെയാണ്‌ എ ഗ്രുപ്പിന്റെ കണക്കുകുട്ടല്‍ ...
ഗണ്‍മോന്‍ ഉമ്മന്‍ചാണ്ടിയെ തെറിപ്പിക്കുമോ? (അനില്‍ പെണ്ണുക്കര)
Join WhatsApp News
RAJAN MATHEW DALLAS 2014-03-31 16:47:41

 'ചെന്നിത്തലയുടെ മനസ്സില്‍ ലഡ്ഡു പൊട്ടി'    
 അതോ പിനരായിഉടെ മനസ്സിലോ ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക