Image

ആനിപോളിന്റെ വിജയം മലയാളി സമൂഹത്തിന് അഭിമാനം: വേള്‍ഡ് മലയാളി കൗണ്‍സില്‍

Published on 12 November, 2011
ആനിപോളിന്റെ വിജയം മലയാളി സമൂഹത്തിന് അഭിമാനം: വേള്‍ഡ് മലയാളി കൗണ്‍സില്‍

ന്യൂയോര്‍ക്ക് : റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറായി തിരഞ്ഞെടുക്കപ്പെട്ട ആനി പോളിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സ് ആശംസകള്‍ നേര്‍ന്നു. മികച്ച സാമൂഹിക നേതാവായ ആനി പോളിന്റെ വിജയം അമേരിക്കയിലെ മലയാളി സമൂഹത്തിന് അഭിമാനമാണെന്ന് ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി പറഞ്ഞു.

അമേരിക്കയിലെ രാഷ്ട്രീയ-സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആനി പോളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ചെയര്‍പേഴ്‌സണ്‍ ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍ , പ്രസിഡന്റ് ജയകൃഷ്ണന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

ഡബ്ല്യൂ.എം.സി ന്യൂയോര്‍ക്ക് പ്രൊവിന്‍സ് ഭാരവാഹികളായ സോണി വടക്കേല്‍ , സന്തോഷ് പാല, നിഷാദ് പയറ്റുതറ, സാബു കട്ടപ്പന, ജിം സിറിയക്, നിബു വെള്ളവന്താനം, ഡോ.അജയന്‍പിള്ള, തോമസ് ചാമക്കാലാ, ഷാജി മാത്യൂ, ജോസി ജെയിംസ്, ജോബി ജോസ്, ഏബ്രഹാം തോമസ്, ലീലാ പ്രസാദ് തുടങ്ങിയവര്‍ വ്യക്തിപരമായും കമ്മിറ്റിക്കുവേണ്ടിയും ആശംസകള്‍ നേര്‍ന്നു.

മീഡിയ കോ-ഓര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം അറിയിച്ചതാണിത്.
ആനിപോളിന്റെ വിജയം മലയാളി സമൂഹത്തിന് അഭിമാനം: വേള്‍ഡ് മലയാളി കൗണ്‍സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക