Image

`കത്തി' വിജയ്‌യിന്‌ സാമന്ത നായിക

Published on 28 March, 2014
`കത്തി' വിജയ്‌യിന്‌ സാമന്ത നായിക
സൂപ്പര്‍ താരം വിജയിനെ നായകനാക്കി എ.ആര്‍ മുരുഗദോസ്‌ ഒരുക്കുന്ന കത്തി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ്‌ സാമന്ത നായികയാകുന്നു. ലൈസ പ്രൊഡക്ഷനും അയ്യങ്കാരന്‍ ഇന്റര്‍നാഷണലും ചേര്‍ന്നാണ്‌ ഈ ബിഗ്‌ ബജറ്റ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

ബോളിവുഡ്‌ നടന്‍ നീല്‍ നിതിന്‍ മുകേഷാണ്‌ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്‌. ധനുഷിന്റെ ത്രീയിലൂടെ ശ്രദ്ധേയനായ അനിരുദ്ധിന്റേതാണ്‌ ഈണങ്ങള്‍. വിജയുടെ അമ്പത്തേഴാമത്‌ ചിത്രമെന്ന നിലയില്‍ ഇപ്പോഴേ ചിത്രത്തിന്‌ വലിയ പ്രചാരം ലഭിച്ചു കഴിഞ്ഞു. ദീപാവലിക്ക്‌ ചിത്രം തീയേറ്ററുകളില്‍ എത്തും.
`കത്തി' വിജയ്‌യിന്‌ സാമന്ത നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക