Image

`ഹൗ ഓള്‍ഡ്‌ ആര്‍ യു' മഞ്‌ജുവിനൊപ്പം കനിഹയും

Published on 27 March, 2014
`ഹൗ ഓള്‍ഡ്‌ ആര്‍ യു' മഞ്‌ജുവിനൊപ്പം കനിഹയും
മഞ്‌ജു വാര്യരും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന `ഹൗ ഓള്‍ഡ്‌ ആര്‍ യു' എന്ന ചിത്രത്തില്‍ നടി കനിഹയും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു. ഹൗ ഓള്‍ഡ്‌ ആര്‍ യുവിന്റെ സെറ്റില്‍ ജോയിന്‍ ചെയ്‌തു മഞ്‌ജു ചേച്ചിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിയ്‌ക്കുന്നുവെന്ന കുറിപ്പോടെയായിരുന്നു കനിഹ ചിത്രം പോസ്റ്റ്‌ ചെയ്‌തത്‌. മഞ്‌ജുവിനൊപ്പം അഭിനയിക്കുന്ന സന്തോഷത്തില്‍ കനിഹ പ്രായത്തെ വിഷയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിരുപമയെന്ന കഥാപാത്രത്തെയാണ്‌ മഞ്‌ജു വാര്യര്‍ അവതരിപ്പിക്കുന്നത്‌. നിരുപമയുടെ ഭര്‍ത്താവിന്റെ വേഷത്തിലാണ്‌ ചാക്കോച്ചന്‍ എത്തുന്നത്‌.

എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ്‌ കനിഹ മലയാളത്തില്‍ എത്തിയത്‌. പിന്നീട്‌ ഭാഗ്യദേവ, ദ്രോണ, ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ്‌, പഴശ്ശിരാജ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചിരുന്നു.
`ഹൗ ഓള്‍ഡ്‌ ആര്‍ യു' മഞ്‌ജുവിനൊപ്പം കനിഹയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക