Image

സ്‌കൂളുകളില്‍ നല്‍കുന്ന റൂബല്ലാ വാക്‌സിന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന്‌ റിപ്പോര്‍ട്ട്‌

Published on 27 March, 2014
സ്‌കൂളുകളില്‍ നല്‍കുന്ന റൂബല്ലാ വാക്‌സിന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന്‌ റിപ്പോര്‍ട്ട്‌
കോഴിക്കോട്‌: സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക്‌ നല്‍കുന്ന റൂബല്ലാ വാക്‌സിന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക്‌ നല്‍കി വരുന്ന വാക്‌സിന്‍ മൂലം അഞ്ചു വര്‍ഷത്തിനിടക്ക്‌ കേരളത്തില്‍ 222 പെണ്‍കുട്ടികള്‍ക്ക്‌ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായി എന്ന്‌ കണ്ടെത്തി. വാക്‌സിന്‍ പ്രയോഗിക്കുന്നതിന്‌ സംസ്ഥാനത്ത്‌ പഠനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ്‌ സ്ഥിരീകരിച്ചു.

ഈ വര്‍ഷം ഫെബ്രുവരി മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും റൂബല്ല വാക്‌സിന്‍ കുത്തിവെപ്പ്‌ നിര്‍ബന്ധമാക്കിയിരുന്നു. ഗര്‍ഭകാലത്ത്‌ സ്‌ത്രീകളില്‍ ഈ രോഗം പിടിപെട്ടാല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക്‌ ഹൃദയരോഗം, അന്ധത, ബധിരത എന്നിവക്ക്‌ സാധ്യത ഉണ്ടെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ സര്‍ക്കാര്‍ സ്‌കൂളുകളിലെ ആറു ലക്ഷം പെണ്‍കുട്ടികളില്‍ വാക്‌സിന്‍ പ്രയോഗിക്കുന്നത്‌.

ആരോഗ്യ വകുപ്പ്‌ ഡയറക്ടറുടെ ഓഫീസില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക