Image

മുംബൈ നോര്‍ത്ത്‌ വെസ്‌റ്റില്‍ മത്സരിക്കും: നടി രാഖി സാവന്ത്‌

Published on 26 March, 2014
മുംബൈ നോര്‍ത്ത്‌ വെസ്‌റ്റില്‍ മത്സരിക്കും: നടി രാഖി സാവന്ത്‌
മുംബൈ: താന്‍ മുംബൈ നോര്‍ത്ത്‌ വെസ്‌റ്റില്‍ നിന്ന്‌ ജനവധി തേടുമെന്ന്‌ ബോളിവുഡ്‌ നടി രാഖി സാവന്ത്‌ പ്രസ്‌താവിച്ചു.

സ്‌ത്രീകളുടെ സുരക്ഷ ലക്ഷ്യമിട്ടാണു മല്‍സരിക്കുന്നത്‌. രാഷ്‌ട്രീയം കളിക്കാന്‍ അറിയില്ല. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണുദ്ദേശ്യം. കഴിഞ്ഞ ഏഴു കൊല്ലമായി ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ഞാന്‍ പോരാടണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നതു കൊണ്ടാണു സ്‌ഥാനാര്‍ഥിയായതെന്ന്‌ രാഖി പറഞ്ഞു.

സ്വതന്ത്രയായല്ല മല്‍സരിക്കുന്നതെന്നും ടിക്കറ്റ്‌ വാഗ്‌ദാനം ചെയ്‌ത പാര്‍ട്ടിയുടെ പേരു പിന്നീടു വെളിപ്പെടുത്തുമെന്നും നടി അറിയിച്ചു.
മുംബൈ നോര്‍ത്ത്‌ വെസ്‌റ്റില്‍ മത്സരിക്കും: നടി രാഖി സാവന്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക