Image

സീറോ മലങ്കര കത്തോലിക്കാ പള്ളിയുടെ രജത ജൂബിലി ചടങ്ങുകള്‍ സമാപിച്ചു

തോമസ്‌ പി. ആന്റണി Published on 11 November, 2011
സീറോ മലങ്കര കത്തോലിക്കാ പള്ളിയുടെ രജത ജൂബിലി ചടങ്ങുകള്‍ സമാപിച്ചു
വാഷിംഗ്‌ടണ്‍: ഗ്രേറ്റര്‍ വാഷിങ്‌ടണിലുള്ള സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ പള്ളിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ സമാപന ചടങ്ങുകള്‍ വര്‍ണാഭമായി. ഒക്‌ടോബര്‍ 23 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ലാന്‍ഡ്‌സ്‌ ഓവറിലെ സെന്റ്‌ മേരീസ്‌ പള്ളി അങ്കണത്തില്‍ വിശ്വാസികള്‍ താലപ്പൊലികളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ അമേരിക്കയില്‍ മലങ്കര കത്തോലിക്കര്‍ക്കായി പുതിയതായി സ്‌ഥാപിതമായ എക്‌സാര്‍കേറ്റ്‌ ബിഷപ്‌ തോമസ്‌ മാര്‍ യൗസേബിയോസ്‌, വാഷിങ്‌ടണ്‍ അതിരൂപതയുടെ സഹായ മെത്രാന്‍ ബാരി സി.നെസ്‌റ്റ്‌ ഔട്ട്‌ എന്നീ പിതാക്കന്മാരെയും ഫോമയുടെ സെക്രട്ടറി മരിയ സെല്‍വം ചിന്നപ്പന്‍, സെന്റ്‌ മേരീസ്‌ ലാന്‍ഡോവര്‍ ഹില്‍സ്‌ പള്ളി വികാരി ഫാ. സാമുവല്‍ സി. ഗായിസ്‌, അസിസ്‌റ്റന്റ്‌ വികാരി ഫാ. ബ്രയാന്‍ എ. കൊയില, സെന്റ്‌ മേരീസ്‌ സിറോ - മലങ്കര പള്ളി മുന്‍വികാരി ഫാ. തോമസ്‌ മലയില്‍ എന്നിവരെ ഹാരം അണിയിച്ച്‌ പള്ളിയിലേക്ക്‌ ആനയിച്ചതോടെ ഒരു വര്‍ഷം നീണ്ടുനിന്ന സില്‍വര്‍ ജൂബിലിയുടെ സമാപന ചടങ്ങുകള്‍ക്ക്‌ തുടക്കമായി. മൂന്നിന്‌ ആരംഭിച്ച ജൂബിലി പൊന്തിഫിക്കല്‍ സമൂഹബലിയില്‍ വാഷിങ്‌ടണ്‍ അതിരൂപതയുടെ സഹായമെത്രാന്‍ ബാരി സി. നെസ്‌റ്റ്‌ ഔട്ട്‌ വചനപ്രഘോഷണം നടത്തി.

സമൂഹബലിക്കുശേഷം മൂന്നിന്‌ ജൂബിലി സമാപന പൊതുസമ്മേളനം ആരംഭിച്ചു. തോമസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം ഫാ. സാമുവല്‍ ഗായിസ്‌ ഉദ്‌ഘാടനം ചെയ്‌തു. മുഖ്യസന്ദേശം നല്‍കിയത്‌ ബാരി സി. നെസ്‌റ്റ്‌ ഔട്ട്‌ മെത്രാപ്പൊലീത്ത ആയിരുന്നു. സിറോ - മലബാര്‍ സഭയെ പ്രതിനിധീകരിച്ച്‌ ഫാ. മാത്യു പുഞ്ചയില്‍, കേരള ക്രിസ്‌ത്യന്‍ എക്യുമെനിക്കല്‍ ഫോറത്ത്‌ പ്രതിനിധീകരിച്ച്‌ ഫാ. ലാബി പനയ്‌ക്കമറ്റം, മുന്‍വികാരി ഫാ. ജേക്കബ്‌ ചിറയത്ത്‌, ഫോമ നാഷനല്‍ സെക്രട്ടറി ബിനോയ്‌ തോമസ്‌, അയാക്കാ പ്രസിഡന്റ്‌ മരിയ സെല്‍വം ചിന്നപ്പന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

എലിസബത്ത്‌ കലമ്പനയുടെ നേതൃത്വത്തില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ പള്ളിയുടെ പിന്നിട്ട 25 വര്‍ഷത്തിന്റെ ചരിത്ര ദൃശ്യാവിഷ്‌കരണം (ഓഡിയോ - വിഷ്വല്‍) പരിപാടി പ്രശംസയ്‌ക്ക്‌ പാത്രമായി. യുവതികളും കുട്ടികളും ചേര്‍ന്നവതരിപ്പിച്ച നൃത്തങ്ങളും ടാബ്ലോകളും സദസിന്‌ ആനന്ദം പകര്‍ന്നു. പൊതുസമ്മേളനത്തില്‍ ബോസ്‌ കളമ്പനായില്‍, ബിനു വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ സ്‌മരണിക പ്രകാശനവും നടന്നു. വികാരി ഫാ. മത്തായി മണ്ണൂര്‍ വടക്കേതില്‍, ട്രസ്‌റ്റി ബിനു ചാക്കോ, സെക്രട്ടറി ബെന്നി രാജന്‍, പാസ്‌റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ മാത്യു ജോണ്‍, ടി.സി. വര്‍ഗീസ്‌, പള്ളി കമ്മിറ്റി അംഗങ്ങള്‍, സില്‍വര്‍ ജൂബിലി ആഘോഷ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സമാപന സമ്മേളന കാര്യങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.
സീറോ മലങ്കര കത്തോലിക്കാ പള്ളിയുടെ രജത ജൂബിലി ചടങ്ങുകള്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക