Image

തട്ടത്തിന്‍ മറയത്ത്‌ തെലുങ്കിലേക്ക്‌

Published on 26 March, 2014
തട്ടത്തിന്‍ മറയത്ത്‌ തെലുങ്കിലേക്ക്‌
തട്ടത്തിന്‍ മറയത്ത്‌ എന്ന വിനീത്‌ ശ്രീനിവാസന്‍ ചിത്രം തെലുങ്കിലേക്ക്‌ റീമേക്ക്‌ ചെയ്യുന്നു. ചിത്രം സംവിധാനം ചെയ്യുന്നത്‌ തെലുങ്ക്‌ നടന്‍ എം എസ്‌ നാരായണന്റെ മകള്‍ ശശികിരണ്‍ നാരായണാണ്‌. തട്ടത്തിന്‍ മറയത്തിന്റെ റീമേക്കിലൂടെ സംവിധാനരംഗത്ത്‌ തുടക്കം കുറിക്കുകയാണ്‌ ശശികിരണ്‍. പുതുമുഖങ്ങളായ ദിലീപും പ്രിയയുമാകും നിവിനും ഇഷയും അവതരിപ്പിച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ചിത്രത്തിലെ ചില രംഗങ്ങള്‍ അടുത്തിടെ കേരളത്തില്‍ പൂര്‍ത്തിയാക്കി. ഷാന്‍ രഹ്മാന്‍ തന്നെയാണ്‌ ചിത്രത്തിന്‌ ണ്ടേി സംഗീതമൊരുക്കുന്നത്‌. രമ്യനമ്പീശനും സച്ചിന്‍ വാര്യരും ചിത്രത്തിന്റെ ഭാഗമാകുമെന്നും അറിയുന്നു.
തട്ടത്തിന്‍ മറയത്ത്‌ തെലുങ്കിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക