Image

`ഒറ്റമന്ദാരം' പതിനഞ്ചുകാരി അമ്മയായി ഭാമ എത്തുന്നു

Published on 26 March, 2014
`ഒറ്റമന്ദാരം' പതിനഞ്ചുകാരി അമ്മയായി ഭാമ എത്തുന്നു
പ്രശസ്‌ത സംവിധായകന്‍ വിനോദ്‌ മങ്കരയുടെ `ഒറ്റമന്ദാരം' എന്ന ചിത്രത്തില്‍ പതിനഞ്ചുകാരി അമ്മയായി ഭാമ എത്തുന്നു. അമ്മയാകാന്‍ സാധ്യതയില്ലാത്ത മൂത്തസഹോദരിക്ക്‌ വേണ്ടി അവരുടെ ഭര്‍ത്താവിന്‍െറ കുഞ്ഞിന്‍െറ അമ്മയാകേണ്ടി വരുന്ന 15കാരിയെയാണ്‌ ഭാമ ചിത്രത്തില്‍ അവതരിപ്പിക്കുക. സജിതാ മഠത്തിലാണ്‌ നായികയുടെ സഹോദരിയുടെ വേഷത്തില്‍. നന്ദു അവരുടെ ഭര്‍ത്താവായി അഭിനയിക്കും. ചെറുപ്രായത്തില്‍ സഹോദരീ ഭര്‍ത്താവിന്‍െറ കുഞ്ഞിന്‍െറ അമ്മയാകുന്ന പെണ്‍കുട്ടി സഞ്ചരിക്കുന്ന മാനസിക, ശാരീരികപ്രതിസന്ധികളിലൂടെ നീങ്ങുന്ന സങ്കീര്‍ണമായ കഥയാണ്‌ ചിത്രത്തില്‍.
മാധ്യമപ്രവര്‍ത്തകനായ അജയ്‌ മുത്താനയാണ്‌ തിരക്കഥ ഒരുക്കുന്നത്‌. ആന്ധ്രയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവമാണീ ചിത്രത്തിന്‌ ആധാരം.
`ഒറ്റമന്ദാരം' പതിനഞ്ചുകാരി അമ്മയായി ഭാമ എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക