Image

വിണ്ണിലേക്കൊരു യാത്രാമൊഴി......(കവിത: സുനിത ജിജോ)

Published on 24 March, 2014
വിണ്ണിലേക്കൊരു യാത്രാമൊഴി......(കവിത: സുനിത ജിജോ)
വെണ്ണപോലുരുകും മനം...
വെണ്‍പ്രലഭാവം ജ്വലിക്കും മുഖം...
വിശ്വശാന്തിക്കാത്മാവു ബലി നല്‌കിമ...
വാഴ്‌കെ വാണൊരു മഹാ പുരോഹിതാ...

വാക്കുകള്‍ക്കതീതമാം തീരാനഷ്ടമാം
ദേഹവിയൊഗമാം വാര്‍ത്ത ശ്രവിക്കവേ...
ഓര്‍ത്തുഗപോയെന്നുള്ളം പണ്ടെന്നൊരിക്കല്‍
ബാവതന്‍ ദര്‍ശനം സാക്ഷീകരിച്ച നാള്‍...

മഞ്ഞക്കൊടിയുമായ്‌ മഞ്ഞയുടുപ്പിട്ട്‌..
ഹംസരഥത്തിന്നായ്‌ കാത്തുനിന്നനാള്‍
നേര്‍ക്കുനേര്‍ അന്നതാ പാല്‍പുഞ്ചിരിയുമായ്‌
ബാവതന്‍ ആശിസ്സു മേല്‍പതിച്ചു...

ഐക്യപ്രേമിയാം സമാധാനകാംക്ഷിയാം
വാല്‍സല്യചൂഡാമണിയാം പ്രിയപിതാവേ..
വിണ്ണിന്മിക്കളോടൊത്തൊരുമിച്ചഹോ
ഞങ്ങള്‍ക്കുയവേണ്ടിയങ്ങപേക്ഷിച്ചാലും...

ശ്രേഷ്‌ഠമാം ശക്തിയാം അങ്ങുതന്‍ വാഴ്‌വുകള്‍
മാറ്റൊലികൊള്ളട്ടീപ്പാരിലെങ്ങുമെന്നാളും
സാധുസ്‌നേഹം പരിത്യാഗം സല്‌ഗു്‌ണാം
തത്‌പ്രവര്‍ത്തികള്‍ നമ്മെ എന്നെന്നും നടത്തട്ടേ...

**************

സുനിത ജിജോ ഫ്‌ളവര്‍ഹില്‍,
സെന്റ്‌ പീറ്റേഴ്‌സ്‌ സിറിയക്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രല്‍
ഫിലാഡല്‍ഫിയ, യു.എസ്‌.എ
വിണ്ണിലേക്കൊരു യാത്രാമൊഴി......(കവിത: സുനിത ജിജോ)വിണ്ണിലേക്കൊരു യാത്രാമൊഴി......(കവിത: സുനിത ജിജോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക