Image

ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പുമാരുടെ പൊതുസ്ഥലംമാറ്റം പുനഃപരിശോധിക്കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്

ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക് Published on 25 March, 2014
ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പുമാരുടെ പൊതുസ്ഥലംമാറ്റം പുനഃപരിശോധിക്കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരുടെ ഭദ്രാസന ഭരണ കാലാവധി നിജപ്പെടുത്തുന്നതിനും റിട്ടയര്‍മെന്റ് നടപ്പില്‍ വരുത്തുന്നതു സംബന്ധിച്ച് ആവശ്യമായ തീരുമാനങ്ങള്‍ സ്വീകരിച്ച് പ്രാബല്യത്തില്‍ വരുത്തുവാന്‍ കാതോലിക്ക ബാവയോടഭ്യര്‍ത്ഥിക്കുന്ന പ്രമേയം പാസ്സാക്കിയ മാനേജിംഗ് കമ്മറ്റി നടപടി അനുചിതവും, ഭദ്രാസന വളര്‍ച്ചക്ക് തുരങ്കം വെക്കുന്നതുമാണെന്ന് നോര്‍ത്ത് വെസ്റ്റ് ഭദ്രാസന മുന്‍ കൗണ്‍സിലംഗം ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ന്യൂയോര്‍ക്കില്‍ അഭിപ്രായപ്പെട്ടു. മെത്രാപ്പോലീത്തമാരുടെ കഴിവുകള്‍ എല്ലാ ഭദ്രാസനത്തിനും ലഭിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ് തീരുമാനമെന്ന് വെളിവാക്കുന്നതിലൂടെ ഒരുപറ്റം മെത്രാപ്പോലീത്തമാര്‍ കഴിവില്ലാത്തവരോ, കഴിവു കുറഞ്ഞവരോ ആണെന്ന് സമര്‍ത്ഥിക്കുകയല്ലെ ചെയ്യുന്നത്?

മലങ്കര സഭയുടെ പാരമ്പര്യത്തിനും നടപടിക്രമണങ്ങള്‍ക്കും നേര്‍വിപരീതമാണ് ബിഷപ്പുമാരുടെ സ്ഥലം മാറ്റ പദ്ധതി. ജനാധിപത്യ വ്യവസ്ഥിതിയും ഭരണഘടനയും നിലനില്‍ക്കുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര അസോസിയേഷനാണ് മേല്‍പ്പട്ടക്കാരെ തിരഞ്ഞെടുക്കുന്നത്.

ഭദ്രാസന ചുമതല ഏല്‍പ്പിക്കപ്പെട്ട സ്ഥാനാരോഹണം ചെയ്യുന്ന മെത്രാപ്പോലീത്ത അതാതു ഭദ്രാസനങ്ങളുടെ ചുമതല നിര്‍വ്വഹിക്കുകയാണ് സഭാ കീഴ് വഴക്കം. ഈ കീഴ് വഴക്കം തുടര്‍ന്നു വരുന്നതിലൂടെ നാളിതുവരെ ഏതെങ്കിലും ഭദ്രാസനങ്ങള്‍ക്കോ, ഓര്‍ത്തഡോക്‌സ് സഭക്കോ എന്തെങ്കിലും കുറവുകളോ കോട്ടങ്ങളോ ഉണ്ടായതായി കേട്ടുകേള്‍വി പോലുമില്ല. തങ്ങളുടെ ചുമതലയിലുള്ള ഭദ്രാസനത്തിന്റെ പൊതുവായ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചക്കായി സമര്‍പ്പണജീവിതം നയിക്കുന്നവരാണ് ഓര്‍ത്തഡോക്‌സ് സഭാ പിതാക്കന്‍മാര്‍. അനാരോഗ്യവും പ്രായാധിക്യവും അലട്ടുമ്പോള്‍ സ്വയം വിശ്രമജീവിതം തിരഞ്ഞെടുക്കുന്ന പതിവാണ് നിലനില്‍ക്കുന്നത് ആയതിന് സഭാനേതൃത്വം എതിര്‍പ്പ് പ്രകടിപ്പിക്കാറുമില്ല.

ഭദ്രാസനഭരണത്തില്‍ കാലാവധി നിശ്ചയിക്കുന്നതിലൂടെ മൂന്നും നാലും വര്‍ഷം കൂടുമ്പോള്‍ മെത്രാപ്പോലീത്തമാര്‍ മാറിമാറിവരുന്നു എന്നതുകൊണ്ട് എന്തുനേട്ടമാണ് ചൂണ്ടിക്കാട്ടുവാനുള്ളത്? സങ്കുചിത  ദൃഷ്ടിയോടുള്ള ഈ ഗൂഢനീക്കത്തിനു പിന്നിലുള്ള ലക്ഷ്യം ഭദ്രാസന വളര്‍ച്ചയെ മുരടിപ്പിക്കുക എന്നത് മാത്രമാണ്. മെത്രാസന ഭരണയോഗ്യതക്ക് പ്രായം ഘടകമാക്കുമ്പോല്‍ ആരോഗ്യവും ശുശ്രൂഷാ പ്രാപ്തിയുമുള്ളവര്‍ മാറിനില്‍ക്കേണ്ടതായും വരുന്നു. ദീര്‍ഘദൃഷ്ടിയോടെയുള്ള ഭദ്രാസന വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തിരുമേനിമാര്‍ക്ക് കഴിയാതെ പോകുന്നു എന്നത് മാത്രമാണ് പുരോഗമനമെന്ന പേരില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ഈ മാറ്റങ്ങളുടെ ദോഷഫലം.

മെത്രാപ്പോലീത്തമാരോടൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നായി 167 പ്രതിനിധികളും പങ്കെടുത്ത മാനേജിംഗ് കമ്മിറ്റിയാണഅ ഇതുസംബന്ധിച്ച പ്രമേയവതരണം നടന്നത്. ഏതാണ്ട് നേര്‍ പകുതിയില്‍ താഴെ അംഗങ്ങള്‍(81 പേര്‍ മാത്രം) മാത്രം ഒപ്പിട്ട നിവേദനം പരിശുദ്ധ കാത്തോലിക്ക ബാവക്ക് കാലേകൂട്ടി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ലോകത്തെമ്പാടുമായി 30 ഭദ്രാസനങ്ങളില്‍ ഉള്‍പ്പെട്ട ലക്ഷക്കണക്കിനു വിശ്വാസികളുടെ സഭാജീവിതത്തെ നേരിട്ടുബാധിക്കുന്ന ഈ വിഷയം കേവലം 200 പ്രതിനിധികള്‍ മാത്രം ഉള്‍പ്പെട്ട മാനേജിംഗ് കമ്മിറ്റിയില്‍ തീരുമാനിക്കുന്നതിനു പകരം മലങ്കര സഭാ അസോസിയേഷന്റെ പരിഗണയ്ക്കും തീരുമാനത്തിനും വിടുകയായിരുന്നു ഉചിതം. മികച്ച ജനാധിപത്യമാര്‍ഗ്ഗവും അതുതന്നെ. ഇക്കാര്യം പരിശുദ്ധ കാതോലിക്കാബാവയുടെയും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെയും സത്വര ശ്രദ്ധയില്‍ കൊണ്ടുവരാന്‍ താന്‍ പരിശ്രമിക്കുമെന്ന് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അറിയിച്ചു.

മലങ്കരസഭയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിനു വിശ്വാസികളുടെ വികാരവും സഭയോടുള്ള കൂറും ഹനിക്കപ്പെടാതിരിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു. ഇക്കഴിഞ്ഞ ദിവസം കാലം ചെയ്ത സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവയുടെ വിയോഗത്തില്‍ അനുശോചനമറിയിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.


ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പുമാരുടെ പൊതുസ്ഥലംമാറ്റം പുനഃപരിശോധിക്കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പുമാരുടെ പൊതുസ്ഥലംമാറ്റം പുനഃപരിശോധിക്കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പുമാരുടെ പൊതുസ്ഥലംമാറ്റം പുനഃപരിശോധിക്കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പുമാരുടെ പൊതുസ്ഥലംമാറ്റം പുനഃപരിശോധിക്കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പുമാരുടെ പൊതുസ്ഥലംമാറ്റം പുനഃപരിശോധിക്കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പുമാരുടെ പൊതുസ്ഥലംമാറ്റം പുനഃപരിശോധിക്കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പുമാരുടെ പൊതുസ്ഥലംമാറ്റം പുനഃപരിശോധിക്കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ന്യൂയോര്‍ക്ക്
Join WhatsApp News
philips 2014-03-25 03:03:49
USA churches need our own Catholica Bava. Our churhes are so establised,we are not under Syria and now we need freedom from India. Please think and support for our own American Catholica Bava.
JACOB ABRAHAM 2014-03-25 06:51:20
Captain Raju Philip, Congratulations. You pointed out a serious issue. Why Fr.Daniel and Korason Vargheese supported and took initiate in Bishops transfer issue ? Did this issue bring into North East Diocese council first ? Bishop Mor Nicholovos , fellow Managing Committee members and council members were aware of thiis case ? If not they did wrong movement and was against the interest of faithfuls in USA and all over the world. If found convicted they should resign their position as Managing Committee member....they have no right to continue in that position .Its shameful.....Raju , faithful and dedicated people like you should come to the leadership position...
L.A 2014-03-25 09:39:03
Let all christians in united states get together and select a Chatholica Bava. Great idea. Catholicos of west(united States) We don't need to be under foreign countries ruling. Same idea like orthodox Kottayam.
andrews-Millennium bible 2014-03-25 17:06:35
All the stuff you guys are bragging and arguing is purely your community matter. Why you are bringing this internal community fights to a public media like e-malayalee.
Fight in your church and prayer meetings. please do not dig your closets and put before the public. We have no interest in what you do.
 
Anthappan 2014-03-25 17:33:41
They can not stop this Mr. Andrews because they are possessed by demons.  This is going to get stinky.  Put your mask on.
B Cherian 2014-03-25 19:57:42
News media is the common stage to bring the current issues to the public. All news may or may not influence everyone, if someone not interested the matter just ignore it... But they have no right to ask for put a stop on it, please don't be selfish or narrow minded. There are thousands of faithfuls belongs to Malankara Orthodox Church. I appreciate Mr Philips efforts in bringing a social issue of their community for the awareness of the public . May God bless you
Jaison 2014-03-27 07:51:40
This is a brilliant idea. Newer ideas and leadership can only flourish the church and faithful and minimize the politics within the church. How long can someone put up with fascism of a metropolitans? What kind of right the faithful have, other than walking away from the church, do they really have a choice?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക