Image

സോനം കപൂര്‍ പ്രണയത്തില്‍; വരന്‍ ബിസിനസുകാരന്‍

Published on 24 March, 2014
സോനം കപൂര്‍ പ്രണയത്തില്‍; വരന്‍ ബിസിനസുകാരന്‍
ബോളിവുഡിലെ താരം സോനം കപൂര്‍ പ്രണയത്തിലെന്ന്‌ റിപ്പോര്‍ട്ട്‌. വരന്‍ മോഡലും ബിസിനസുകാരനുമായ സാഹിര്‍ ബെറിയാണ്‌. സോഷ്യല്‍ മീഡിയയിലൂടെയാണ്‌ ഇരുവരും പരിചയപ്പെട്ടത്‌. സോനത്തിന്റെ സഹോദരി റിയ കപൂറാണത്രേ സോനത്തിനു സാഹിറിനെ പരിചയപ്പെടുത്തിയത്‌. സാഹിറുമായി ഇപ്പോള്‍ സോനത്തിന്‌ പിരിയാനാവാത്ത വിധം ബന്ധമുണെ്‌ടന്നാണ്‌ വാര്‍ത്തകള്‍.

അമേരിക്കയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ സാഹിര്‍ ലണ്‌ടനില്‍ ഇപ്പോള്‍ ഇന്റര്‍നാഷണല്‍ ബിസിനസിനെക്കുറിച്ച്‌ കോഴ്‌സ്‌ ചെയ്‌തുകൊണ്‌ടിരിക്കുയാണ്‌. സാഹിറിന്റെ കുടുംബം ലണ്‌ടനിലാണ്‌ താമസിക്കുന്നത്‌.

അടുത്തിടെ സോനം സംവിധായകന്‍ പുനീത്‌ മല്‍ഹോത്രയുമായി അടുപ്പത്തിലായിരുന്നുവെന്നും പിന്നീട്‌ അത്‌ തകര്‍ന്നുവെന്നുമാണ്‌ റിപ്പോര്‍ട്ട്‌.
സോനം കപൂര്‍ പ്രണയത്തില്‍; വരന്‍ ബിസിനസുകാരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക