Image

നഷ്ടമല്ല, ഒന്നും (കവിത : അഡ്വ. ജിനോ.എം.കുര്യന്‍)

അഡ്വ. ജിനോ.എം.കുര്യന്‍ Published on 21 March, 2014
നഷ്ടമല്ല, ഒന്നും (കവിത : അഡ്വ. ജിനോ.എം.കുര്യന്‍)
നാഴിക വരച്ചു കാട്ടിയ ശോധനനീയെന്‍ ഓമലേ,
ഞാനറിയാതെ എന്നില്‍ വിരാചിച്ചമലിനതനീ,

ഞാനറിയാതെ നീയും നീയറിയാതെ ഞാനും
ഞാനും നീയുമറിയാതെ എന്നിലെ നിന്നെയും
ചേര്‍ത്തു നിര്‍ത്തിയ മിഥ്യതയോപ്രണയം.

ആടുവാന്‍ നിനക്കിനിശ്രൃംഗാരവേഷമില്ല,
ഞാനും നീയുമെന്നുചേര്‍ത്തു പാടിയ കവിയുമില്ല,
ചുവപ്പില്‍ മലിനതയെ കണ്ടചിത്രകാരനേ ശേഷിപ്പൂ.

നിന്നിലനിന്നുമെനിലെക്കുള്ളദുരമളക്കുവാന്‍
നിനക്കാവുകില്ല,
തകരുവാനും തകര്‍ക്കുവാനും ആവുകിലിവന്,
അമ്പുകളേറ്റവന്‍കരുത്തനാകും.

ഹാ,
മിഥ്യ എവിടെ?
കാപട്യംകാച്ചിയചമയമെവിടെ?

നാഴികക്കുനമോവാകം, ആകാശമറയെകീറിയവനു നന്ദി.
നാഴികക്കുനീതന്നുനിന്‍ധാനം,
ഊട്ടിയുറപ്പിച്ചുനിന്‍വാക്ക്.

ചേര്‍ത്തുനിര്‍ത്തുമെന്നവാക്ക്, ആവാക്കില്‍ചേര്‍ത്ത്
ആകൈകളില്‍ താങ്ങിവയ്ക്കുന്നു നാളെയുടെ ചുവടുകള്‍
ജയിക്കും ഞാന്‍ ജയിക്കുവാനായി പിറന്നവനിവന്‍.


നഷ്ടമല്ല, ഒന്നും (കവിത : അഡ്വ. ജിനോ.എം.കുര്യന്‍)
Join WhatsApp News
neethu susan 2014-03-25 05:00:55
Kollam jino........good piece of work.....good luck.....go ahead......
SHAJILA KOTTAMMAL THANDUPARAKKAL 2014-03-28 23:26:14
awsm work jino..like it...wish u all the best
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക