Image

`വര്‍ഷം' മമ്മൂട്ടി സാധാരണക്കാരന്റെ വേഷത്തില്‍

Published on 22 March, 2014
`വര്‍ഷം' മമ്മൂട്ടി സാധാരണക്കാരന്റെ വേഷത്തില്‍
രഞ്‌ജിത്‌ ശങ്കര്‍ സംവിധാനം ചെയ്യുന്ന വര്‍ഷം എന്ന ചിത്രത്തില്‍ നടന്‍ മമ്മൂട്ടി സാധാരണക്കാരന്റെ വേഷത്തില്‍ എത്തുന്നു. സ്വന്തം പരിശ്രമം കൊണ്ട്‌ ഉയരങ്ങളില്‍ എത്തുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. രണ്ടു നായികമാരാണ്‌ മമ്മൂട്ടിക്കുള്ളത്‌. ചിത്രത്തിന്റെ പേരിനും സിനിമയില്‍ പ്രാധാന്യമുണ്ടാവുമെന്ന്‌ സംവിധായകന്‍ സൂചിപ്പിച്ചു.

ജൂണില്‍ ചിത്രീകരണം ആരംഭിക്കും. പൂജ റിലീസായി ഒക്‌ടോബര്‍ രണ്ടിന്‌ സിനിമതീയേറ്ററുകളിലെത്തും. രഞ്‌ജിത്‌ ശങ്കറിന്റെ തന്നെ നിര്‍മാണ കമ്പനിയായ ഡ്രീംസ്‌ എന്‍ ബിയോണ്‍ഡിന്റെ ബാനറിലാകും നിര്‍മാണം. ഇതാദ്യമായാണ്‌ മമ്മൂട്ടിയുമായി രഞ്‌ജിത്‌ ശങ്കര്‍ കൈകോര്‍ക്കുന്നത്‌.
`വര്‍ഷം' മമ്മൂട്ടി സാധാരണക്കാരന്റെ വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക