Image

യുഡിഎഫ് സര്‍ക്കാറിന്റെ നേട്ടങ്ങളും കോട്ടങ്ങളും

ചാരുംമൂട് ജോസ് Published on 22 March, 2014
യുഡിഎഫ് സര്‍ക്കാറിന്റെ നേട്ടങ്ങളും കോട്ടങ്ങളും

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതം വീണ്ടും തിരഞ്ഞെടുപ്പു ലഹരിയില്‍. ജനങ്ങള്‍ രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കും വാഗ്ദാന പെരുമഴയിലും മുങ്ങിക്കുളിക്കുന്നു. ഏപ്രില്‍ 7 മുതല്‍ മെയ് 12 വരെ നടക്കാന്‍ പോകുന്ന ഈ തിരഞ്ഞെടുപ്പു മാമാങ്കത്തിന് 930000 ബൂത്തുകളും 814 മില്യന്‍ വോട്ടര്‍മാരം 543 സീറ്റുകളിലായി ആയിരക്കണക്കിന് സ്ഥാനാര്‍ത്ഥികളും കോടികള്‍ മുടക്കി കച്ച മുറുക്കി അങ്കത്തിനിറങ്ങുന്ന കാഴ്ച പേറി രാജ്യം ഒരുങ്ങി നില്‍ക്കുന്നു. പല വര്‍ണ്ണ പതാകകള്‍ ഹോളി ആഘോഷങ്ങള്‍ക്കു മങ്ങലേല്പിച്ചില്ല. 

ഓരോ സമ്മതി ദായകരും വളരെ ഉത്തരവാദിത്വത്തോടെ തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തേണ്ട വലിയ മുഹൂര്‍ത്തത്തിലേക്കു കടക്കുമ്പോള്‍ ശ്രദ്ധിക്കണം. തുടര്‍ച്ചയായി പൊള്ളവാഗ്ദാനങ്ങള്‍ മാത്രം ചെയ്ത് മണ്ഡലത്തില്‍ കയറിയിട്ടില്ലാത്തവരെ നിഷ്ഠൂരം പരാജയപ്പെടുതത്തണം . സ്വയം സേവകരെയും അഴിമതിക്കാരെയും  , കുറ്റവാളികളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം. മണ്ഡലങ്ങള്‍ക്കും , സ്വന്തം ജില്ലകള്‍ക്കും , സംസ്ഥാനത്തിനും പ്രയോജനപ്പെടുത്താവരെ ഇനി ഒരിക്കലും ആരും വോട്ടു കൊടുക്കില്ല എന്ന ദൃഢപ്രതിജ്ഞ എടുക്കാന്‍ സമയമായിരിക്കുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തോളം കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന യുപിഎ സര്‍ക്കാരിനോട് സാമാന്യമായും വെറുപ്പും പുറത്താക്കാനുള്ള അമര്‍ഷവും തോന്നുന്നത്. , അസാധാരണമല്ല.
ഇന്ത്യയിലെ ഓരോ പൗരനും ജനാധിപത്യരാജ്യത്തിലെ കാതലായ മതേതത്വം കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. വര്‍ഗ്ഗീയ വാദികളെയും അവസരവാദികളെയും ജനങ്ങള്‍ തൂത്തെറിയണം. യുപിഎ യുടെ നേട്ടങ്ങള്‍ ഒറ്റ നോട്ടത്തില്‍ വിലയിരുത്താം 

1. വിദ്യാഭ്യാസം 

സാക്ഷരത്വം 53% ത്തില്‍ നിന്നു 75% ഉയര്‍ന്നു.
പിന്നോക്ക സമുദായ കുട്ടികള്‍ക്ക് 25 % സംവരണം , 1,800000 പുതിയ സ്‌കൂളുകള്‍ , സൗജന്യ ഉച്ച ഭക്ഷണം. 25 പുതിയ ഐഐടി , 6 പുതിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (പുതിയ 7 എഐഐഎംഎസ് വീണ്ടും തുടങ്ങും). 800 മോഡല്‍ സ്‌കൂള്‍ , 16 കേന്ദ്രീയ സര്‍വ്വകലാശാലകള്‍ , 10 എന്‍ ഐ ടി , 6 നിയമ സര്‍വ്വകലാശാല , വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാക്കി .

2. കാര്‍ഷികമേഖല 

82 കോടി പേര്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പ് , കക്തഷകരുടെ 75000 കോടി വായ്പ എഴുതിത്തള്ളി . ധാന്യങ്ങളുടെ താങ്ങുവില മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. എണ്ണക്കുരുക്കളുടെ ഉല്പാദനം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. 11 കോടി കര്‍ഷകര്‍ക്ക്  സ്വന്തം ക്രൌിറ്റ് കാര്‍ഡുകള്‍ കാര്‍ഷിക മൂല്യത്തില്‍ 700 %  വര്‍ദ്ധനയുണ്ടായി. 650 ലക്ഷം കക്തഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ബാങ്ക് ലോണ്‍ വിളവെടുപ്പില്‍ ധാന്യങ്ങള്‍ക്കും മറ്റും വന്‍  റിക്കോര്‍ഡ് വര്‍ദ്ധനയായി.ഗ്രാമീണര്‍ക്ക് 75 %  നഗരത്തില്‍ 50% ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി.

സുതാര്യഭരണം

വിവരാവകാശനിയമം, ലോക്പാല്‍, ലോകായുക്ത , ആധാര്‍ കാര്‍ഡുകള്‍ തുടങ്ങിയവ ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ മാതൃകയായി. സ്ത്രീസംവരണം, സ്ത്രീ സുരക്ഷ നിയമങ്ങള്‍ , അഴിമതി നിരോധനബില്‍, ഉപഭോക്തസംരക്ഷണനിയമം തുടങ്ങിയത് സുപ്രധാനമാണ്. അനധികൃത ധനകാര്യസ്ഥാപനങ്ങളെയും , അനധികൃത ലോട്ടറി മാഫിയായെയും ബിനാമികള്‍ക്കും കൂച്ചു വിലങ്ങിട്ടതു കള്ളപ്പണം തടയാന്‍ ഒരു പരിധി വരെ സാധിച്ചു.

ഗ്രാമീണവികസനം 

ലോകത്തിലെ ഏറ്റവും വലിയ ജനക്ഷേമ പദ്ധതിയും , ഏറ്റവും വലിയ തൊഴിലുറപ്പും തൊഴിലില്ലായ്മയും, ഏറ്റവും വലിയ തൊഴിലുറപ്പും തൊഴിലില്ലായ്മ വേതനവും നില നിര്‍ത്തിപ്പോന്ന സര്‍ക്കാ#ിന് ഐക്യരാഷ്ട്ര സഭയുടെ റിക്കോര്‍ഡ് പ്രശംസ നേടി.കാര്‍ഷിക മേഖലകള്‍ സംസ്ഥാന തലത്തില്‍ ശക്തമാക്കിയതോടെ ജനങ്ങളൂടെ അന്യസംസ്ഥാനത്തേക്കുള്ള പ്രവാഹം നിര്‍ത്താനായി. തൊഴില്‍ സാദ്ധ്യത പദ്ധതിയിലൂടെ ലക്ഷക്കണക്കിന് പേര്‍ക്കു പുതിയ തൊഴിലവസരം ഒരുക്കി. ചെറികിട വ്യാപാരികള്‍ക്കു പലിശയില്ലാ വായ്പ 
വികസന പ്രവര്‍ത്തനങ്ങളും സാമ്പത്യമാന്ദ്യവും 

ലോകരാജ്യങ്ങള്‍ കഴിഞ്ഞ ദശകത്തില്‍ കുെത്ത സാമ്പത്യ മാന്ദ്യതയില്‍ മുങഅങിത്താണപ്പോള്‍ നമ്മുടെ രാജ്യം 7.7% ജിഡിപി പിടിച്ചു നിര്‍ത്തി. 416 ബില്യണില്‍ നിന്നും 600 കവിഞ്ഞു , ഇപ്പോള്‍ 1.9 ട്രില്ല്യന്‍ ഡോളറായി ഉയര്‍ത്തി. ലോകത്തില്‍ രണ്ടാമത്തെ സ്ഥാനം ഉറപ്പിച്ച് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറിയത് , നിസ്സാരല്ല.രണ്ടു ലക്ഷം  കിലോമീറ്റര്‍ പുതിയ റെയില്‍പ്പാതയും , റോഡുകളും 18000 കിലോമീറ്റര്‍ എശ്‌സപ്രസ് ഹൈവേകളും എല്ലാ ഗ്#ാമങ്ങളിലേക്കും റോഡുകള്‍ കൂട്ടിമുട്ടിപ്പിക്കുന്ന പദ്ധതിയും ജനശ്രദ്ധ ആകര്‍ഷിച്ച വന്‍ പദ്ധതികളാണ്. വൈദ്യൂതി ഉല്പാദനം.

സര്‍വ്വകാല റിക്കാര്‍ഡിട്ടും 12000 മെഗാ വാട്ടിന്റെ പുതിയ വര്‍ദ്ധന , എല്ലാ ഗ്രാമങ്ങളിലേക്കും വൈദ്യതിക്കും ഫോണ്‍, സെല്‍ ഫോണ്‍ ബന്ധങ്ങള്‍ ഏര്‍പ്പെടുത്തി . ഗ്രാമീണ പുനരധിവാസത്തിന് 1000 സ്‌കൂളുകളും കോടികളുടെ ചെറുകിട സ്വയം ഭരണ സ്ഥാപനങ്ങളും സ്ഥാപിച്ചു. അഃിര്‍ത്തി സംരക്ഷണം, , സുരക്ഷ നേടിയ ഈ ഒപിഎ സര്‍ക്കാര്‍ വളരെ അഭിനന്ദനങ്ങള്‍ നേടി. 
അതോടൊപ്പം വീഴ്ചകള്‍ , അഴിമതികള്‍

പലതരം തട്ടിക്കൂട്ടി കക്ഷികളുമായ അധികാരത്തിലേറിയ യുപിഎ സര്‍ക്കാരിന്റെ രണ്ടാമൂഴം , അത്ര സുഗമമായിരുന്നില്ല. ആദര്‍ശ് ഫ്‌ളാറ്റ് , കല്‍ക്കരി കുംഭകോണം, ടുജി സ്‌പെക്ട്രം, കോമണ്‍വെന്‍ത്തു ഗെയിംസ് തുടങ്ങിയ മേഖലയില്‍ അഴിമതികള്‍ ആളിക്കത്തി.നിന്നു. സര്‍ക്കാരിന് കക്തശനമായ നിലപാടെടുക്കാന്‍ പ്രത്യക്ഷത്തില്‍ സാധിച്ചില്ല. . പക്ഷെ എല്ലാ അഴിമതിക്കാരെയും കക്ഷിഭേദമെന്യെ ഇരുമ്പഴികളിലാക്കിയതു മൂലം സ്വന്തം കക്ഷികളില്‍ നിന്നും വെല്ലുവിളി നേരിട്ട ഒരു ഭരണ കൂടമാണ് യുപിഎ. 

അഴിമതി നിരോധനത്തിന് ശക്തമായ നിയമം , ഭരണഘടനാ അംഗീകാരം , സര്‍വ്വ കക്ഷികളുടെയും ശക്തമായ എതിര്‍പ്പിനിടയിലും നേടിയെടുത്തു. പിരതിച്ഛായ മിനുക്കി അഴിമതി തുടച്ചു നീക്കുമെന്ന പ്രതിജ്ഞാബദ്ധതയോടെ പുതിയ കാഴ്ച പ്പാടുകളുമായി യുവജനങ്ങളെയും സ്ത്രീകളെയും ഉള്‍പ്പെടുത്തി അഴിമതി രഹിത ഭരണം കാഴ്ച വയ്ക്കുവാന്‍ അഴിമതിക്കാരെ മാറ്റി നിര്‍ത്തി ജനവിധി നേടുകയാണ്. 

ഭാരതത്തില്‍ മതേതരത്വ ഭരണം നിലനിര്‍ത്തുവാന്‍ കോണ്‍ഗ്രസ്സുള്‍പ്പെടുന്ന , നേതൃത്വം നല്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതു കാലഘട്ടത്തിന്റെ ആവശ്വമാണ്. 

ഭാരതത്തില്‍ കരുത്തരായ യുവജന നേതൃത്വ നിരയെ അണിനിരത്തണം. രാഷ്ട്രീയക്കാരെക്കാള്‍ നാടിനു വിപത്തായിരിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി വീരന്മാരായതുകൊണ്ടാണ്. താഴെത്തട്ടുമുതല്‍ അഴിമതിക്കാര്‍ക്കെതിരെ കക്തഷന നടപടിയും പിരിച്ചുവിടലും ജയില്‍ ശിക്ഷയും ഉറപ്പുവരുത്തണം. ലോകരാജ്യങ്ങളില്‍ മുന്‍പന്തിയില്‍ ഭാരതത്തെ എത്തിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിയമം നടപ്പാക്കണം. 

ഒരു ലക്ഷം കോടിയില്‍ കവിയുന്ന വിദേശനിക്ഷേപം പ്രതിവര്‍ഷ.#ം ഇന്ത്യയിലെത്തിക്കുന്ന പ്രവാസി ഭാരതീയരുടെ ആത്മാര്‍ത്ഥമായ അപേക്ഷയാണിത്.സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങള്‍ തിരുത്താനുള്ള പദ്ധതികളും വോട്ടര്‍മാര്‍ക്ക് വ്യക്തമാക്കി മനസ്സിലാക്കിക്കൊടുക്കണം. 

ട്രാക്റ്റര്‍ , കമ്പ്യൂട്ടര്, ഹൈവേ, മോണോറയില്‍ സ്മാര്‍ട്ട് സിറ്റിക്കെതിരെ സമരം ചെയ്ത് വികസനം മുരടിപ്പിച്ച് നാടിനെ  രക്തക്കളത്തില്‍ കുളിപ്പിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികല്‍ ഇതോടെ കാലഹരണപ്പെടും. 

വര്‍ഗ്ഗീയ വാദികള്‍ അമ്പേ പരാജയപ്പെടും . 

മതേതരത്വം നിലനില്‍ക്കും. 

നിങ്ങള്‍ ഓരോരുത്തരും വോട്ടു രേഖപ്പുടുത്തൂ.


ജയിഹിന്ദ്







യുഡിഎഫ് സര്‍ക്കാറിന്റെ നേട്ടങ്ങളും കോട്ടങ്ങളും
Join WhatsApp News
RAJAN MATHEW DALLAS 2014-03-24 11:39:10
 പ്രവാസികൾ ഉൾപ്പെടെ ഈ അഴിമതിയുടെ ഭാഗമാണ് ! ഒരു മാസത്തെ അവധിക്കു ചെല്ലുബോൾ വില്ലേജു ഓഫീസിലോ മറ്റെതെഗ്ഗിലും സർകാർ ഓഫീസിലോ ചെന്ന് എന്തെഗ്ഗിലും സാധിക്കനമെഗ്ഗിൽ വലിയ, കൈക്കൂലി കൊടുക്കണം ! നമ്മൾ കാശും കൊടുക്കും, കള്ളും കൊടുക്കും ! നിവിർത്തി ഇല്ലാതെ വരുമ്പോൾ എല്ലാ  നീതിമാനും  ചെയ്തു പോകും  !  ഒരു സര്കാരിനും ഒന്നും ചെയ്യാനാകില്ല !       
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക