Image

അമേരിക്കന്‍ മലയാളി സംവിധാനം ചെയ്‌ത `ഫെന്‍സസ്‌'

സുരേഷ്‌ നായര്‍ Published on 21 March, 2014
അമേരിക്കന്‍ മലയാളി സംവിധാനം ചെയ്‌ത `ഫെന്‍സസ്‌'
മിനിയാപ്പോളിസ്‌: മിനസോട്ടയിലെ നാരായണന്‍ കര്‍ത്താ രചനയും സംവിധാനവും നിര്‍വഹിച്ച ഇംഗ്ലിഷ്‌ ചലച്ചിത്രം `ഫെന്‍സസ്‌' കൈരളി ടിവി മാര്‍ച്ച്‌ 23-ന്‌ ഞായറാഴ്‌ച സംപ്രേഷണം ചെയ്യുന്നു. ഞായറാഴ്‌ച വൈകുന്നേരം 3.30-ന്‌ (സി.എസ്‌.ടി) ആണ്‌ സമയം. ചുരുങ്ങിയ സമയംകൊണ്ട്‌ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധ നേടിയ ചിത്രമാണ്‌ `ഫെന്‍സസ്‌'.

വര്‍ണ്ണവിവേചനത്തെ ഒരു പ്രത്യേക രീതിയില്‍ നോക്കിക്കാണുന്നതാണ്‌ സിനിമയുടെ പ്രമേയം. ഇന്ത്യയില്‍ നിന്ന്‌ ജോലിതേടി അമേരിക്കയിലെത്തിയ നാല്‌ സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയര്‍മാരുടെ അനുഭവങ്ങളിലൂടെയാണ്‌ കഥ വികസിക്കുന്നത്‌. മറ്റ്‌ രാജ്യങ്ങളില്‍ നടക്കുന്ന വര്‍ണ്ണവിവേചനങ്ങളെ എതിര്‍ക്കുന്ന നാം നമ്മുടെ രാജ്യത്ത്‌ നടക്കുന്നത്‌ ശ്രദ്ധിക്കപ്പെടുന്നില്ലെന്ന്‌ സംവിധായകന്‍ നാരായണന്‍ കര്‍ത്താ പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവേചനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും, മറ്റ്‌ രാജ്യങ്ങളില്‍ പോയി ജീവിക്കുമ്പോള്‍ അതു മനസിലാകുമെന്നും സിനിമ പറയുന്നു.

അനില്‍ കുണ്ടേട്ടി (നിര്‍മ്മാണം, ക്യാമറ), അനില്‍ ബാലകൃഷ്‌ണന്‍ (സംഗീതം), ലെവി ബ്രൗണ്‍ (സംഗീതം), ബിജു നായര്‍ (ഗായകന്‍), എന്നിവരാണ്‌ അണിയറയില്‍ പ്രവര്‍ത്തിച്ചത്‌. ശ്രീനി കൊല്ല, ഗോപി സമ്പത്ത്‌, തനൂജ വിജയ്‌, ബാലു വേര്‍ല, വെങ്കട്ട്‌ എന്നിവര്‍ അഭിനയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.fencesmovie.com സന്ദര്‍ശിക്കുക.
അമേരിക്കന്‍ മലയാളി സംവിധാനം ചെയ്‌ത `ഫെന്‍സസ്‌' അമേരിക്കന്‍ മലയാളി സംവിധാനം ചെയ്‌ത `ഫെന്‍സസ്‌' അമേരിക്കന്‍ മലയാളി സംവിധാനം ചെയ്‌ത `ഫെന്‍സസ്‌' അമേരിക്കന്‍ മലയാളി സംവിധാനം ചെയ്‌ത `ഫെന്‍സസ്‌'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക