Image

പുതിയ രാഷ്ട്രീയ ബോധത്തോടെ യുവാക്കള്‍ പോളിങ്‌ ബൂത്തിലെത്തും: മോഹന്‍ലാല്‍

Published on 21 March, 2014
പുതിയ രാഷ്ട്രീയ ബോധത്തോടെ യുവാക്കള്‍ പോളിങ്‌ ബൂത്തിലെത്തും: മോഹന്‍ലാല്‍
തിരുവനന്തപുരം: ഡല്‍ഹിയില്‍ ഒരു മനുഷ്യനും സംഘവും ചേര്‍ന്നുണ്ടാക്കിയ പുതിയ രാഷ്ട്രീയ ബോധത്തോടെയാണ്‌ പുതുതലമുറ പോളിങ്‌ ബൂത്തിലത്തെുന്നതെന്ന്‌ മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു. ഒരുകൊടിയുടെയും ചിഹ്നത്തിന്റെയും ചുവടെ നില്‍ക്കാതെ രാഷ്ട്രീയമാവാമെന്ന്‌ മനസ്സിലാക്കിയാണ്‌ യുവാക്കള്‍ പോളിങ്‌ ബൂത്തിലത്തെുന്നത്‌.

എത്ര ശതമാനം പുതിയ വോട്ടര്‍മാര്‍ വോട്ടുചെയ്‌തെന്നും അതില്‍ എത്രപേര്‍ `നോട്ട' ഉപയോഗിച്ചതെന്നും നോക്കിയാല്‍ അടുത്ത തലമുറ എങ്ങനെയാണ്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതെന്ന്‌ മനസ്സിലാക്കാമെന്ന്‌ മോഹന്‍ലാല്‍ ബ്‌ളോഗിലെഴുതിയ കുറിപ്പില്‍ പറയുന്നു.

വികസന വാദവുമായി വരുന്നവരോട്‌ ഇന്ത്യയെ നിങ്ങള്‍ എങ്ങനെയാണ്‌ വികസിപ്പിക്കാന്‍ പോകുന്നതെന്ന്‌ യുവാക്കള്‍ ചോദിക്കണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെടുന്നു.
എല്ലാ തവണത്തെയും പോലെ ഇത്തവണയും തെരഞ്ഞെടുപ്പ്‌ പതിവ്‌ രീതിയില്‍ തന്നെയാണ്‌ പുരോഗമിക്കുന്നത്‌. ഒരുപാടുകാലമായി കാണുന്ന മുഖങ്ങളും അപ്രതീക്ഷിതമായി പുതുമുഖങ്ങളുമുണ്ട്‌. സീറ്റിനു വേണ്ടിയുള്ള ബഹളങ്ങളും നാടിന്റെ വികസനം എന്ന ക്‌ളീഷേ വാദങ്ങളും മതമേധാവികളുടെ കൂട്ടുകെട്ടുകളും സര്‍ക്കസ്‌ കലാകാരന്മാരെ വെല്ലുന്ന മലക്കംമറിച്ചിലുകളും ചേരുമ്പോഴാണ്‌ തെരഞ്ഞെടുപ്പ്‌ ഇന്ത്യക്ക്‌ ഒരു ഉത്സവമാകുന്നതെന്നും മോഹന്‍ലാല്‍ എഴുതി.
പുതിയ രാഷ്ട്രീയ ബോധത്തോടെ യുവാക്കള്‍ പോളിങ്‌ ബൂത്തിലെത്തും: മോഹന്‍ലാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക