Image

ഈപ്പന്‍ വര്‍ഗ്ഗീസിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 11 November, 2011
ഈപ്പന്‍ വര്‍ഗ്ഗീസിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ അനുശോചിച്ചു
ഷിക്കാഗോ: കേരളാ കോണ്‍ഗ്രസ്‌ സംസ്ഥാന കോര്‍ഡിനേറ്ററും കേരളാ കോണ്‍ഗ്രസ്‌ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ഈപ്പന്‍ വര്‍ഗീസിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഷിക്കാഗോ യൂണീറ്റ്‌ അനുശോചനം രേഖപ്പെടുത്തി. റാന്നി, പള്ളുരുത്തി മണ്‌ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുള്ള മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ഈപ്പന്‍ വര്‍ഗ്ഗീസിന്റെ നിര്യാണം കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ കനത്ത നഷ്‌ടമാണെന്ന്‌ ഇംപീരിയല്‍ ട്രാവല്‍സ്‌ ഓഡിറ്റോറിയത്തില്‍ കൂടിയ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ യോഗം വിലയിരുത്തി.

പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങരയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സണ്ണി വള്ളിക്കളം ആമുഖ പ്രസംഗം നടത്തി. സജി പുതൃക്കയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മാത്തുക്കുട്ടി ആലുംപറമ്പില്‍, ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌, ഷിബു അഗസ്റ്റിന്‍, ജോസ്‌ മുല്ലപ്പള്ളി, ജോര്‍ജ്‌ തോട്ടപ്പുറം, ബിജി സി. മാണി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌, മാത്യു തട്ടാമറ്റം, അലക്‌സ്‌ പായിക്കാട്‌, സിബി പാറേക്കാട്ട്‌, ഷിബു മുളയാനിക്കുന്നേല്‍, ജോസ്‌ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഈപ്പന്‍ വര്‍ഗ്ഗീസിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക