Image

ഒന്നും മിണ്ടാതെ: മീരാ ജാസ്‌മിന്‍ നായിക

Published on 20 March, 2014
ഒന്നും മിണ്ടാതെ: മീരാ ജാസ്‌മിന്‍ നായിക
സുഗീത്‌ സംവിധാനം ചെയ്യുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍ മീരാ ജാസ്‌മിന്‍ നായികയാകുന്നു. ജയറാമാണ്‌ നായകന്‍.

ഗ്രാമീണപശ്‌ചാത്തലത്തില്‍ ഒരു കുടുംബകഥയുമായാണ്‌ ഇത്തവണ സുഗീതിന്റെ വരവ്‌. റഫീക്ക്‌ അഹ്‌മ്മദിന്റെ വരികള്‍ക്ക്‌ അനില്‍ ജോണ്‍സണ്‍ സംഗീതം നല്‍കുന്നു. കുര്‍ബാന്‍ ഫിലിംസിന്റെ ബാനറില്‍ ഷഫീര്‍ സെയ്‌ത്താണ്‌ ചിത്രം നിര്‍മിക്കുന്നത്‌. ചിത്രം മാര്‍ച്ച്‌ 28ന്‌ തിയറ്ററുകളിലെത്തും.

ചിത്രത്തിന്റെ ട്രെയിലറിന്‌ മേല്‍നോട്ടം വഹിച്ചിരിക്കുന്നത്‌ വിജയ്‌ യേശുദാസും സംഗീത ശ്രീകാന്തുമാണ്‌.

സുഗീതിന്റെ ഓര്‍ഡിനറി, ത്രീ ഡോട്ട്‌സ്‌ എന്നീ ചിത്രങ്ങള്‍ ഹിറ്റായിരുന്നു.
ഒന്നും മിണ്ടാതെ: മീരാ ജാസ്‌മിന്‍ നായിക
ഒന്നും മിണ്ടാതെ: മീരാ ജാസ്‌മിന്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക