Image

നടിമാരില്‍ വേര്‍തിരിവില്ല: അമലാ പോള്‍

Published on 19 March, 2014
നടിമാരില്‍ വേര്‍തിരിവില്ല: അമലാ പോള്‍
നടിമാരില്‍ വേര്‍തിരിവില്ലെന്നും ഒന്നാംനിര നടിമാര്‍, രണ്ടാംനിര നടിമാര്‍ എന്ന ആശയം തന്നെ എന്താണെന്ന് മനസിലാകുന്നില്ലെന്നും തമിഴ്, തെലുങ്ക്, മലയാളം നടി അമല പോള്‍ പറഞ്ഞു. 

തെലുങ്കില്‍ വാസ്ത നീ വേണുക എന്ന സിനിമയിലാണ് ഇനി അമല അഭിനയിക്കുക. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന് ഒരു കോടി രൂപയാണ് അമലയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്. തെലുങ്കിലെ ഒന്നാംനിര നടിമാരുടെ പട്ടികയില്‍ കയറിപ്പറ്റാനാണ് ഇത്രയും പ്രതിഫലം എന്നാണ് പറച്ചില്‍. എന്നാല്‍ അമല ഇതൊക്കെ തള്ളി.

ഒരു നടി അര്‍ഹിക്കുന്നത് എന്താണോ അത് അവള്‍ക്ക് ലഭിക്കുന്നു എന്നാണ് പ്രതിഫലത്തെ കുറിച്ച് അമലയുടെ നിലപാട്. പലപ്പോഴും സിനിമകളുടെ ഭൂരിഭാഗവും വിദേശങ്ങളിലായിരിക്കും ചിത്രീകരിക്കുക. അതിനാല്‍ കൂട്ടത്തോടെ ഡേറ്റുകള്‍ നല്‍കേണ്ട അവസ്ഥ വരും. അതിനാല്‍ തന്നെ പ്രതിഫലത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഈ യുവനടി പറഞ്ഞു. 

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ താരറാണിയുടെ പദവിയിലേക്ക് ഉയര്‍ന്ന നടിയാണ് മലയാളി സുന്ദരി അമല പോള്‍.
നടിമാരില്‍ വേര്‍തിരിവില്ല: അമലാ പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക