Image

ഉപവാസമാണ് തപസ്സുകാലത്തെ അര്‍ത്ഥസമ്പൂര്‍ണ്ണമാക്കുന്ന രണ്ടാമത്തെ ഘടകം

Published on 19 March, 2014
ഉപവാസമാണ് തപസ്സുകാലത്തെ അര്‍ത്ഥസമ്പൂര്‍ണ്ണമാക്കുന്ന രണ്ടാമത്തെ ഘടകം
ഉപവാസജീവിതത്തെ തപസ്സുകാലത്തിന്റെ ഔപചാരികമായ പെരുമാറ്റരീതിയായോ, ചട്ടപ്പടിയായോ മാറ്റരുത്. ഉപവസിക്കുന്നതുകൊണ്ട് എനിക്കൊരു സുഖം തോന്നുന്നു അല്ലെങ്കില്‍ സംതൃപ്തി ലഭിക്കുന്നു. അതുകൊണ്ട് ഞാനങ്ങനെ ചെയ്യുന്നു എന്ന വ്യക്തിനിയോഗത്തിനും വാദത്തിനും വേണ്ടിയാവരുത് ഉപവാസം. നമ്മുടെ സമൃദ്ധിയുടെയും സമ്പത്തിന്റെയും സുരക്ഷിതത്വത്തെ സ്പര്‍ശിക്കുന്ന, അല്പമെങ്കിലും ബാധിക്കുന്ന അതിന്റെ ആനുകൂല്യം അപരന് അല്ലെങ്കില്‍ അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന വിധത്തില്‍ ഞാന്‍ ജീവിക്കുന്നതും എന്റെ ജീവിതത്തെ ക്രമപ്പെടുത്തുന്നതുമാണ് യഥാര്‍ത്ഥ ഉപവാസം. സഹോദരന്റെ ആവശ്യത്തില്‍ ഓടിയെത്തി അവനെ പരിചരിക്കുന്ന 'നല്ല സമരിയക്കാര'ന്റെ അരൂപിയില്‍ അത് നമ്മെ എത്തിക്കുമെങ്കില്‍ ഉപവാസം അര്‍ത്ഥവത്താണ്.

വലിച്ചെറിയുകയോ ധൂര്‍ത്തടിക്കുയോ ചെയ്യാത്ത രീതിയില്‍ ജീവിതത്തില്‍ മിതത്വം പാലിക്കുവാനും ഉപവാസം നമ്മെ സഹായിക്കും. അങ്ങനെയെങ്കില്‍ അടിസ്ഥാനപരമായി അത് നമ്മെ പങ്കുവയ്ക്കലിലേയ്ക്ക് നയിക്കും. പ്രത്യേകിച്ച് പാവങ്ങളോടും ദുര്‍ബലരോടുമുള്ള അനീതിയുടെയും ചൂഷണത്തിന്റെയും ഇന്നിന്റെ സാമൂഹ്യപരിസരങ്ങളില്‍ അവബോധത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും അനുഭവമായി മാറും വ്യക്തിഗതമായ ഉപവാസം; ഒപ്പം അത് ദൈവത്തിലും അവിടുത്തെ പരിപാലനയിലുമുള്ള വിശ്വാസത്തിന്റെയും ആശ്രയബോധത്തിന്റെയും പ്രതീകമായി പരിണമിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക