Image

റൊമാന്റിക്‌ വേഷങ്ങള്‍ താത്‌പര്യം: അന്‍സിബ

Published on 18 March, 2014
റൊമാന്റിക്‌ വേഷങ്ങള്‍ താത്‌പര്യം: അന്‍സിബ
തനിക്ക്‌ റൊമാന്റിക്‌ വേഷങ്ങളോടാണ്‌ താത്‌പര്യമെന്ന്‌ ദൃശ്യത്തിലൂടെ മലയാളികള്‍ക്ക്‌ പ്രിയങ്കരിയായ പുതുമുഖ നടി അന്‍സിബ പറഞ്ഞു. അമ്മയാണ്‌ സിനിമയിലഭിനയിക്കാന്‍ നിര്‍ബന്ധിച്ചത്‌. സിനിമയും അഭിനയവും അമ്മയ്‌ക്ക്‌ വളരെ ഇഷ്ടമുള്ള മേഖലയാണ്‌. അമ്മ അപ്പോള്‍ നിര്‍ബന്ധിച്ച്‌ ഇറക്കിയതുകൊണ്ട്‌ എനിക്ക്‌ അഭിനയിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ താന്‍ സിനിമയെയും അഭിനയത്തെയും ഒരുപാട്‌ ഇഷ്ടപ്പെടുന്നുവെന്നും ആസ്വദിക്കുന്നുവെന്നും അന്‍സിബ പറയുന്നു. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്‌ അന്‍സിബ.

നവാഗതനായ ടി തൗസീഫ്‌ സംവിധാനം ചെയ്യുന്ന ജോണ്‍ ഹോനായി എന്ന ചിത്രത്തിലാണ്‌ അന്‍സിബ ഇപ്പോള്‍ അഭിനയിക്കുന്നത്‌. ക്രിഷ്‌ ജെ സത്താറാണ്‌ ചിത്രത്തില്‍ അന്‍സിബയുടെ നായകന്‍. ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രത്തെ സ്‌മരിച്ചാണ്‌ ചിത്രത്തിന്‌ പേരു നല്‍കിയത്‌.
റൊമാന്റിക്‌ വേഷങ്ങള്‍ താത്‌പര്യം: അന്‍സിബ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക