Image

യോങ്കേര്‍സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പെരുന്നാളും റാഫിള്‍ നറുക്കെടുപ്പും നടന്നു

ചെറിയാന്‍ പൂപ്പള്ളില്‍ Published on 10 November, 2011
യോങ്കേര്‍സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പെരുന്നാളും റാഫിള്‍ നറുക്കെടുപ്പും നടന്നു

ന്യൂയോര്‍ക്ക് : യോങ്കേര്‍സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ മധ്യസ്ഥന്‍ പരശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 5, 6 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.

4-ാം തീയതി വെള്ളിയാഴ് വൈകുന്നേരം 6 മണിക്ക് നടന്ന ലളിതമായ ചടങ്ങില്‍ നീരീഷകനായി എത്തിയ ഫാ.ജോര്‍ജ് ഉണ്ണൂണ്ണിയുടേയും (ഹോളി ട്രിനിറ്റി ചര്‍ച്ച്, യോങ്കേര്‍സ്), ഫാ.നൈനാന്‍ ഈശോ, ബാബു ജോര്‍ജ്, ബാബു ജോണ്‍ , ചെറിയാ
ന്‍
പൂപ്പള്ളില്‍ , ഏബ്രഹാം ഇട്ടി, സൈമണ്‍ കുന്നത്ത്, റോയി എണ്ണശ്ശേരില്‍ , സാജന്‍ മാത്യൂ, തോമസ് ജോസഫ് (സണ്ണി) എന്നിവരുടേയും മേല്‍നോട്ടത്തില്‍ വിറ്റ എല്ലാ ടിക്കറ്റുകളും വെരിഫൈ ചെയ്തു പെട്ടിയില്‍ നിക്ഷേപിച്ച് സീല്‍ ചെയ്തു.

5-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6മണിക്ക് പത്തനാപുരം ഹോര്‍ബ് ദയറായിലെ റവ.ഫാ.സാം ജോര്‍ജിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് ഗാനശുശ്രൂഷയും വചനപ്രഘോഷണവും നടന്നു. തുടര്‍ന്ന് പുതിയതായി വാങ്ങിയ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം ആരംഭിച്ച റാഫിളിന്റെ നറുക്കെടുപ്പ് നടത്തപ്പെട്ടു. റാഫിളിന്റെ ഒന്നാം സമ്മാനമായ ടോയോട്ട കാമറിയുടെ നറുക്കെടുപ്പ് ഫാ.സാം ജോര്‍ജ് ഉം രണ്ടാം സമ്മാനമായ കേരളത്തിലേക്ക് 2 എയര്‍ലൈന്‍ ടിക്കെറ്റിന്റെ നറുക്കെടുപ്പ്  രാജു സക്കറിയായും നിര്‍വ്വഹിച്ചു.

വിജയികള്‍ 1-ാം സമ്മാനം-ശ്രീ.ജോണ്‍ വറുഗീസ്, ന്യൂജേഴ്‌സി, ടിക്കറ്റ് നമ്പര്‍ 1662.

2-ാം സമ്മാനം- ശ്രീ.ബെന്നി കുര്യന്‍ , ഡാളസ്, ടെക്‌സാസ്.,ടിക്കറ്റ് നമ്പര്‍ 1626

ഇടവക വികാരി ഫാ.നൈനാന്‍ ഈശോ തന്റെ സ്വാഗത പ്രസംഗത്തില്‍ ആയിരം ഡോളറില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ എല്ലാ ഇടവക അംഗങ്ങളുടേയും പേരുകള്‍ വായിച്ചു പ്രകീര്‍ത്തിച്ചു. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ 2 ദേവാലയ അംഗങ്ങള്‍ക്ക്
ള്ളിയുടെ പാരിതോഷികമായി ഓരോ സ്വര്‍ണ്ണനാണയം ശ്രീമതി ലതാ പൂപ്പള്ളില്‍ , ശ്രീ.സക്കറിയാ പി. സക്കറിയാ എന്നിവര്‍ക്ക് നല്കി ആദരിച്ചു. ഇടവകാംഗങ്ങള്‍ , ബില്‍ഡിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, സ്ത്രീ സമാജം അംഗങ്ങള്‍ എന്നിവരുടെ കഠിന പരിശ്രമം മൂലമാണ് ഈ ധനശേഖരണം ഒരു വിജയമാക്കാന്‍ സാധിച്ചത്.

റാഫിളിന്റെ ഒന്നാം സമ്മാനമായ ടോയോട്ടാ കാമറി സ്‌പോണ്‍സര്‍ചെയ്തത് ന്യൂയോര്‍ക്കിലെ പ്രമുഖ വ്യവസായിയും ഇടവക അംഗവുമായ ശ്രീ. റോയി എണ്ണശ്ശേരിലും കുടുംബവും ആണ്. തദവസരത്തില്‍ സമ്മാനത്തുക അദ്ദേഹം ഇടവക വികാരിക്ക് നല്‍കി. രണ്ടാം സമ്മാനമായ കേരളത്തിലേക്കുള്ള എയര്‍ലൈന്‍ ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തത് അഞ്ജലി ടൂര്‍സ് ആന്റ് ട്രാവല്‍സ് ആണ്.

മലങ്കര സഭ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ശ്രീ കോശി തോമസ്, ഡോ.ഫിലിപ്പ് ജോര്‍ജ്, അമേരിക്കന്‍ ഡയോസിസ് ലേട്രസ്റ്റി റോയി എണ്ണശ്ശേരി, കൗണ്‍സില്‍ അംഗങ്ങളായ ശ്രീ പേള്‍ കറുകപ്പള്ളി, ശ്രീ ജോണ്‍ ഐസക് എന്നിവര്‍ സന്നിഹിതരായിരുന്നു. 2009 ല്‍ റാഫിളിന്റെ ആദ്യടിക്കറ്റ് വില്പന ഉല്ഘാടനം ചെയ്ത ശ്രീ രാജു സക്കറിയാ, മലങ്കര സഭ മാനേജിംഗ് കമ്മറ്റിയെ പ്രതിനിധീകരിച്ച് ഡോ.ഫിലിപ്പ് ജോര്‍ജ്, അമേരിക്കന്‍ ഡയോസിസ് കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ശ്രീ.ജോണ്‍ ഐസക്, ഇടവക ബില്‍ഡിംഗ് കമ്മറ്റി കണ്‍വീനര്‍ ശ്രീ.ചെറിയാന്‍ പൂപ്പള്ളില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

ഇടവക ട്രസ്റ്റി ശ്രീ ബാബു ജോര്‍ജ് സന്നിഹിതരായ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

വാര്‍ത്ത അയച്ചത്: ചെറിയാന്‍ പൂപ്പള്ളില്‍

യോങ്കേര്‍സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പെരുന്നാളും റാഫിള്‍ നറുക്കെടുപ്പും നടന്നുയോങ്കേര്‍സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പെരുന്നാളും റാഫിള്‍ നറുക്കെടുപ്പും നടന്നുയോങ്കേര്‍സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പെരുന്നാളും റാഫിള്‍ നറുക്കെടുപ്പും നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക