Image

"മെലഡി നൈറ്റ്" റ്റാമ്പയില്‍ നവംബര്‍ 26-ശനിയാഴ്ച 6മണിക്ക്

സജി കരിമ്പന്നൂര്‍ Published on 10 November, 2011
"മെലഡി നൈറ്റ്" റ്റാമ്പയില്‍ നവംബര്‍ 26-ശനിയാഴ്ച 6മണിക്ക്


റ്റാബാ: ഫ്‌ളോറിഡായിലെ പ്രശസ്ത ഗായകരെയും, സംഗീതജ്ഞരെയും, നര്‍ത്തകരെയും, വിവിധ കലാകാരന്‍മാരെയും അണിനിരത്തിക്കൊണ്ട് "മെലഡി ആര്‍ട്‌സ് ക്ലബ്" അവതരിപ്പിക്കുന്ന മെലഡി നൈറ്റ് 2011 നവംബര്‍ 26 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് താമ്പയിലെ സെഫ്‌നറിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയം, 5501 വില്ല്യംസ് റോഡ്, 33584-ല്‍ നടക്കും.

മെലഡി ആര്‍ട്‌സ് ക്ലബിന്റെ 3-മാത് വാര്‍ഷികത്തോടനുബന്ധിച്ചാണ് കലാപരിപാടികള്‍ അരങ്ങേറുക.
മെലഡിയില്‍ കൂടി ഇതിനോടകം പ്രശസ്തരായ പിന്നണി ഗായകര്‍ നയിക്കുന്ന ഗാനമേള, അറ്റ്‌ലാന്റയില്‍ നിന്നുമുള്ള സൗന്ദര്യനാട്യാലയ ഡാന്‍സ് ഗ്രൂപ്പിന്റെ നര്‍ത്തകിമാരുടെ നൃത്തനൃത്തങ്ങള്‍ , സിനിമാറ്റിക് ഡാന്‍സ്, കോമഡി ഷോ, തുടങ്ങി എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന കലാവിരുന്നാണ് സംഘാടകര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

3 വര്‍ഷം മുന്‍പ് ഫ്‌ളോറിഡാ കേന്ദ്രമാക്കി, റ്റാമ്പായിലെ വിവിധ കലാകാരന്‍മാര്‍ ചേര്‍ന്ന് രൂപീകരിച്ച കലാകേന്ദ്രമാണ് "മെലഡി ആര്‍ട്‌സ് ക്ലബ്". സംഗീതവാസനയുള്ളവരുടെ അഭിരുചിയെ പരിപോഷിപ്പിച്ച്, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് പ്രധാനമായും മെലഡിയുടെ ലക്ഷ്യം. കാലാ സാഹിത്വ അഭിരുചിയുള്ള ഏവര്‍ക്കും ഇതില്‍ അംഗമാകാവുന്നതാണ്.

മാസത്തിലൊരിക്കലുള്ള സംഗീത പരിശീലനം കൂടാതെ, അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ ഗാനമേളകളും 'മെലഡി' നടത്തിവരുന്നു. അനുഭവ സമ്പന്നരായ അമേരിക്കന്‍ മലയാളികളും, കലാകാരന്‍മാരും പങ്കെടുക്കുന്ന ഈ സംഗീത വിസ്മയവേദിയുടെ പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
പീറ്റര്‍ കോരത്- 863 513 9126

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക