Image

ആവശ്യമെങ്കില്‍ ഇനിയും ചുംബിക്കും: ലക്ഷ്‌മി

Published on 17 March, 2014
ആവശ്യമെങ്കില്‍ ഇനിയും ചുംബിക്കും: ലക്ഷ്‌മി
ചിത്രത്തില്‍ കഥാപാത്രത്തിന്‌ അനുയോജ്യമെങ്കില്‍ ഇനുയും ചുംബന സീനുകളില്‍ അഭിനയിക്കുമെന്ന്‌ തമിഴ്‌, മലയാളം നടി ലക്ഷ്‌മി മേനോന്‍ പറഞ്ഞു.

നാന്‍ ശിങ്കപ്പൂ മനിതന്‍ എന്ന ചിത്രത്തിലെ ലക്ഷ്‌മിയും വിശാലും തമ്മിലുള്ള ലിപ്‌ ലോക്‌ നേരത്തെ ചര്‍ച്ചാ വിഷയമായിരുന്നു. ലിപ്‌ ലോക്കിനെ കുറിച്ച്‌ ചോദിക്കുമ്പോള്‍ ലക്ഷ്‌മി പറയുന്നു, ചുംബനം അത്ര വലിയ കാര്യമായി എടുക്കുന്നില്ല. ഇനിയും ഇത്തരം രംഗങ്ങള്‍ അഭിനയിക്കാന്‍ തയ്യാറാണെന്നാണ്‌.

നാന്‍ സിങ്കപ്പൂ മനിതന്‍ എന്ന ചിത്രം കൂടാതെ മഞ്ഞപ്പൈ, സിപ്പൈ, ജിഗാര്‍ത്തണ്ട, വസന്തകുമരന്‍, എന്നീ തമിഴ്‌ ചിത്രങ്ങളിലും ലക്ഷ്‌മി കരാറൊപ്പിട്ടിട്ടുണ്ട്‌. ഇത്‌ കൂടാതെ ദിലീപ്‌ നായകനാകുന്ന അവതാരം എന്ന ചിത്രത്തിലും നായികയായെത്തുന്നത്‌ ലക്ഷ്‌മിയാണ്‌. സദ്ദാം ശിവമാണ്‌ മറ്റൊരു മലയാളം സിനിമ.

രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ്‌ ലക്ഷ്‌മി മേനോന്‍ വെള്ളിത്തിരയിലെത്തുന്നത്‌. എന്നാല്‍ സുന്ദര പാണ്ട്യന്‍ എന്ന ചിത്രത്തിലൂടെ തമിഴകത്ത്‌ അരങ്ങേറ്റം കുറിച്ച്‌ ലക്ഷ്‌മി ഒരു നായിക എന്ന നിലയില്‍ തിളങ്ങിയത്‌ തമിഴിലാണ്‌. ഇപ്പോള്‍ തമിഴിലെ തിരക്കുള്ള നായികമാരില്‍ ഒരാളാണ്‌ ലക്ഷ്‌മി.
ആവശ്യമെങ്കില്‍ ഇനിയും ചുംബിക്കും: ലക്ഷ്‌മി
ആവശ്യമെങ്കില്‍ ഇനിയും ചുംബിക്കും: ലക്ഷ്‌മി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക