Image

ഇന്ത്യയ്‌ക്കെതിരെ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയ നടി വീണ മാലിക്കിനെതിരേ പരക്കെ പ്രതിക്ഷേധം

Published on 17 March, 2014
ഇന്ത്യയ്‌ക്കെതിരെ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയ നടി വീണ മാലിക്കിനെതിരേ പരക്കെ പ്രതിക്ഷേധം
മുംബൈ: ഇന്ത്യയ്‌ക്കെതിരെ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയ നടി വീണ മാലിക്കിനെതിരേ പരക്കെ പ്രതിക്ഷേധം. ഡല്‍ഹിയില്‍ ജര്‍മന്‍ യുവതിയെ അപമാനിക്കുകയും കൊള്ളയടിക്കുകയും ചെയ്‌ത സംഭവത്തോടുള്ള പ്രതികരണമാണ്‌ നടി ട്വിറ്ററില്‍ കുറിച്ചത്‌. പോസ്റ്റ്‌ റീഷെയര്‍ ചെയ്‌തതിനൊപ്പം ഇന്ത്യ സര്‍ക്കസ്‌ എന്നൊരു തലക്കെട്ട്‌ കൂടി കൊടുത്തു ഈ ഐറ്റം ഗേള്‍. ഇതാണ്‌ വിവാദമായത്‌.

പാകിസ്‌താനിയായ ഒരു നടിയില്‍ നിന്നും പിന്നെന്താണ്‌ നിങ്ങള്‍ക്ക്‌ പ്രതീക്ഷിക്കാനാകുക ട്വിറ്ററില്‍ രോഷാകുലനായ ഒരാള്‍ ചോദിക്കുന്നു. വീണ മാലിക്‌ പാകിസ്‌താന്‍കാരിയാണ്‌ എന്നതാണ്‌ ട്വീറ്റിനെ ഇത്ര വിവാദമാക്കിയത്‌. വീണ മാലികും രാഖി സാവന്തുമൊന്നും പറയുന്നത്‌ ശ്രദ്ധിക്കാനേ പോകരുത്‌ എന്ന്‌ പറയുന്നവരാണ്‌ ഒരു കൂട്ടര്‍.

പാകിസ്‌താനില്‍ നിന്നും വന്ന വീണ മാലികില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാന്‍ പറ്റില്ലെന്നാണ്‌ മറ്റ്‌ ചിലര്‍ പറയുന്നത്‌. ബോളിവുഡില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ നടത്തിയ നിരാശ കൊണ്ടാണ്‌ വീണ ഇതുപോലുള്ള പരമാര്‍ശങ്ങള്‍ നടത്തുന്നത്‌ എന്നും പറയുന്നവരുണ്ട്‌.
ഇന്ത്യയ്‌ക്കെതിരെ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയ നടി വീണ മാലിക്കിനെതിരേ പരക്കെ പ്രതിക്ഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക