Image

ഡോമിനിക് അച്ചന് അറ്റ്‌ലാന്റയില്‍ ഊഷ്മളമായ വരവേല്‍പ്പ്

Published on 10 November, 2011
ഡോമിനിക് അച്ചന് അറ്റ്‌ലാന്റയില്‍ ഊഷ്മളമായ വരവേല്‍പ്പ്

അറ്റ്‌ലാന്റാ : ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലേയ്ക്ക് പുതിയ വികാരിയായി സ്ഥലം മാറി വന്ന ഫാ: ഡോമിനിക് മഠത്തില്‍ കളത്തിലിന് ഇടവക ഒന്നടങ്കം സ്‌നേഹനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. ഇടവക വികാരി ആയി വന്ന ഫാ.എബി വടക്കേക്കര തന്റെ പ്രക്ഷിത പ്രവര്‍ത്തനങ്ങളുമായി ഭാരതത്തിലേയ്ക്ക് തിരിയെ പോയതിനാല്‍ , ടെക്‌സാസ് സാന്‍ അന്റോണിയോയിലെ സെന്റ് ആന്റണീസ് ക്‌നാനായ കാത്തലിക് ദേവാലയ വികാരി ആയിരുന്ന ഡോമിനിക് അച്ചനെ അറ്റ്‌ലാന്റ, ഹോളി ഫാമിലി ദേവാലയത്തിന്റെ ഇടയനായി നിയമിച്ചു.

ഒക്‌ടോബര്‍ 28-#ാ#ം തീയതി വെള്ളിയാഴ്ച അറ്റ്‌ലാന്റ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ വികാരിയെ ദേവാലയ കൈകാരനായ ജോബി വാഴക്കാലായില്‍ പൂച്ചെണ്ട് നല്‍കി സ്വാഗതം ചെയ്തു. തദ് അവസരത്തില്‍ ശ്രീ.ഫിലിപ്പ് ചാക്കച്ചേരില്‍ ലൂക്കോസ് ചക്കാലപ്പടവില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 30-#ാ#ം തീയതി ഞായറാഴ്ച കൊച്ചു കുരുന്നുകളുടെ താലപ്പൊലി അകമ്പടിയോടെ ഫാ.ഡോമിനിക്കിനെ ദേവാലയ അങ്കണത്തിലേയ്ക്ക് ആനയിച്ചു. കൈകാരനായ റ്റോമി അറയ്ക്കല്‍ ഇടവകാംഗങ്ങള്‍ക്ക് വേണ്ടി അച്ചനെ സ്വാഗതം ചെയ്ത് സംസാരിച്ചു. മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം തന്റെ മറുപടി പ്രസംഗത്തില്‍ അച്ചന്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഫാ. ഡോമിനിക്കിന് അറ്റ്‌ലാന്റയിലേക്ക് ഊഷ്മള സ്വാഗതം.

സാജു വട്ടക്കുന്നത്.
ഡോമിനിക് അച്ചന് അറ്റ്‌ലാന്റയില്‍ ഊഷ്മളമായ വരവേല്‍പ്പ്ഡോമിനിക് അച്ചന് അറ്റ്‌ലാന്റയില്‍ ഊഷ്മളമായ വരവേല്‍പ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക