Image

ഒക്കലഹോമ 20 കൗണ്ടികളില്‍ ഗവര്‍ണ്ണര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

പി.പി.ചെറിയാന്‍ Published on 10 November, 2011
ഒക്കലഹോമ 20 കൗണ്ടികളില്‍ ഗവര്‍ണ്ണര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

ഒക്കലഹോമ: 1952നു ശേഷം ആദ്യമായി റെക്ടര്‍ സ്‌കെയിലില്‍ 5.6
മേഗ്‌നിട്യൂഡ് രേഖപ്പെടുത്തി ശക്തിയായ ഭൂകമ്പം ഒക്കലഹോമയില്‍ വരുത്തിയ നാശനഷ്ടങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും, സംസ്ഥാനത്തിന് അടിയന്തിരമായി ആവശ്യമുള്ള സാധനസാമഗ്രമികള്‍ വാങ്ങുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമായി ഗവര്‍ണ്ണര്‍ മേരി ഫോളിന്‍ സംസ്ഥാനത്തെ 20 കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നവംബര്‍ 9 ബുധനാഴ്ചയാണ് ഗവര്‍ണ്ണര്‍ ഈ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചത്.

ശനിയാഴ്ച(നവംബര്‍ 5ന്) ഉണ്ടായ ഭൂകമ്പത്തിലും, ശക്തമായ മഴയിലും റോഡുകളും, പാലങ്ങളും തകര്‍ന്നതിന്റെ കണക്കുകള്‍ ഗവണ്‍മെന്റ് പരിശോധിച്ചു വരികയാണെന്നും, ഫെഡറല്‍ സാമ്പത്തിക സഹായം അടിയന്തിരമായി ലഭിക്കേണ്ടതുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

പ്രകൃതിദുരന്തത്തില്‍ താറുമാറായ ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും ഗവര്‍ണ്ണര്‍ അ
ിയിച്ചു.

ക്ലീവ് ലാന്റ്, ജാക്ക്‌സണ്‍ , ജോണ്‍സ്റ്റണ്‍ , ടില്‍മാന്‍ , മുറെ, കാര്‍ട്ടര്‍ തുടങ്ങിയ 20 കൗണ്ടികളാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. ഇവിടെ ധാരാളം മലയാളികള്‍ താമസിക്കുന്ന പ്രദേശങ്ങളാണ്.
ഒക്കലഹോമ 20 കൗണ്ടികളില്‍ ഗവര്‍ണ്ണര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക