Image

കോടതിയുടെ സുതാര്യതയെ വിദേശമലയാളികള്‍ സ്വാഗതം ചെയ്യുന്നു.

Published on 10 November, 2011
കോടതിയുടെ സുതാര്യതയെ വിദേശമലയാളികള്‍ സ്വാഗതം ചെയ്യുന്നു.
പൊതുപ്രവര്‍ത്തകര്‍ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ബാലിശമായ പ്രസ്താവനകള്‍ നടത്തുന്ന പ്രവര്‍ത്തകര്‍ ആരായിരുന്നാലും മുഖം നോക്കാതെ കര്‍ശനമായ നടപടിയെടുക്കുവാന്‍ നീതിന്യായ കോടതി എടുക്കുന്ന ഏതു തീരുമാനങ്ങളും അഭികാമ്യമാണെന്നും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോര്‍ജ് ഏബ്രഹാം ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു.

ഇ.പി. ജയരാജനെ കോര്‍ട്ടലക്ഷ്യത്തിന് ഹൈക്കോടതി എടുത്ത നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേലിലും സാധാരാണക്കാരായ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് മുഖം നോക്കാതെയുള്ള നടപടിയാണെന്നും ഇന്ന് രാഷ്ട്രീയ അഴിമതികൊണ്ട് ജനങ്ങള്‍ വീര്‍പ്പ് മുട്ടുമ്പോള്‍ ആകെയുള്ള ഒരു അത്താണി ജൂഡീഷ്യറി മാത്രമാണെന്നും അതിന്റെ മേല്‍ കൈവെക്കാന്‍ ആരേയും അനുവദിക്കരുതെന്നും, നടപടികള്‍ വരുമ്പോള്‍ വിനയപൂര്‍വ്വം അതനുസരിക്കാന്‍ ബാദ്ധ്യസ്ഥരായ പൊതു പ്രവര്‍ത്തകര്‍ പ്രക്ഷോഭണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് തികച്ചും രാഷ്ട്രീയപാപ്പരത്വവും തരം താഴ്ന്ന നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്ത അയച്ചത്:ജോര്‍ജ് ഏബ്രഹാം, സെക്രട്ടറി ജനറല്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക