Image

പേരറിയാത്തവര്‍: സുരാജ്‌ സീരിയസ്‌ വേഷത്തില്‍

Published on 15 March, 2014
പേരറിയാത്തവര്‍: സുരാജ്‌ സീരിയസ്‌ വേഷത്തില്‍
ഡോക്ടര്‍ ബിജു സംവിധാനം ചെയ്യുന്ന പേരറിയാത്തവര്‍ എന്ന ചിത്രത്തില്‍ സുരാജ്‌ വെഞ്ഞാറമൂട്‌ സീരിയസ്‌ വേഷത്തിലെത്തുന്നു. സമൂഹത്തിന്റെ മുില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെട്ടവരുടെ കഥപറയുന്ന ബിജുവിന്റെ പേരറിയാത്തവരില്‍ സമീപകാലത്ത്‌ നടപ്പിലാക്കിയ മാനുഷിക പരിഗണനയില്ലാത്ത വികസനത്തെയും പരമാര്‍ശിക്കുന്നു. ആദാമിന്റെ മകന്‍ അബുവില്‍ സലീം കുമാറിന്‌ ല?ിച്ചതുപോലെ ഒരു കഥാപാത്രമാണ്‌ സുരാജിന്‌. അതുപോലൊരു പുരസ്‌കാരവും സുരാജിനെ തേടി വരാതിരിക്കില്ലെന്നാണ്‌ പ്രതീക്ഷിക്കുന്നതും.

സുരാജിനെ കൂടാതെ ഇന്ദ്രന്‍സും നെടുമുടി വേണുവും സുനില്‍ സുഗതയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ്‌ നിര്‍മ്മിക്കുന്നത്‌. ഇപ്പോള്‍ സുരാജ്‌ ഒരുപാട്‌ സെലക്ടീവാണ്‌. വ്യത്യസ്‌ത വേഷങ്ങളാണ്‌ സുരാജ്‌ ചെയ്യുന്നതിലധികവും.
പേരറിയാത്തവര്‍: സുരാജ്‌ സീരിയസ്‌ വേഷത്തില്‍
പേരറിയാത്തവര്‍: സുരാജ്‌ സീരിയസ്‌ വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക