Image

നമിതയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

Published on 15 March, 2014
നമിതയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാദക സുന്ദരി നമിതയും മത്സരിക്കും. ഇതുവരെ തന്നെ മൂന്ന്‌ രാഷ്ട്രീയ പാര്‍ട്ടികല്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഏത്‌ പാര്‍ട്ടിയുടെ ഭാഗമാകണമെന്ന്‌ ആലോചിച്ചുവരികയാണെന്നും നമിത പറഞ്ഞു. ഇക്കാര്യം നിമത തന്നെയാണ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.

തന്നെ ഏറെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക്‌ വേണ്ടി രാഷ്ട്രീയത്തിലൂടെ സേവനം ചെയ്യാണമെന്നാണ്‌ താത്‌പര്യമെന്നും നടി പറയുന്നു. രാഷ്ട്രീയത്തിലേക്ക്‌ കാലുവയ്‌ക്കുന്നതുകൊണ്ട്‌ ശ്രദ്ധിച്ചു മാത്രമേ ഇനി സിനിയില്‍ അഭിനയിക്കുകയുള്ളുവെന്നും നമിത പറഞ്ഞു.

നമിതയുടെ മത്സരം പക്ഷെ ഉടനെയില്ല. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ മത്സരിക്കാനാണ്‌ താത്‌പര്യമെന്നും നടി കൂട്ടിച്ചേര്‍ത്തു.
നമിതയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുനമിതയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക