Image

മേയര്‍ തിരഞ്ഞെടുപ്പില്‍ അന്തരിച്ച സ്ഥാനാര്‍ത്ഥിക്ക് വിജയം

പി.പി.ചെറിയാന്‍ Published on 10 November, 2011
മേയര്‍ തിരഞ്ഞെടുപ്പില്‍ അന്തരിച്ച സ്ഥാനാര്‍ത്ഥിക്ക് വിജയം

മൊണ്ടേഗു(വെസ്റ്റ് മിഷിഗന്‍): മൊണ്ടേഗു സിറ്റി കൗണ്‍സിലിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേക്ക് അന്തരിച്ച സ്ഥാനാര്‍ത്ഥിക്കു വിജയം.

നവം.8-ാം തീയ്യതി ചൊവ്വാഴ്ചയായിരുന്നു സിറ്റി കൗണ്‍സിലിലേക്ക് മേയര്‍ -കൗണ്‍സിലര്‍ തിരഞ്ഞെടുപ്പ് നടന്നത്.

പതിനൊന്നാം തവണയും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന നിലവിലുള്ള മേയര്‍ 85ക്കാരനായ ഹെന്‍ട്രി റോസ്ലറും, 35ക്കാരനായ കെവിന്‍ എര്‍മ്പും മാത്രമാണ് മേയര്‍ സ്ഥാനത്തേയ്ക്ക് പത്രിക സമര്‍പ്പിച്ചിരുന്നത്.
സൂഷ്മ പരിശോധനക്കുശേഷം, ബാലറ്റ് പേപ്പറിന്റെ അച്ചടി പൂര്‍ത്തീകരിച്ചതിന്റെ പിറ്റേദിവസം(നവംബര്‍ ഒന്ന്) മേയര്‍ റോസ് ലര്‍ അന്തരിച്ചു.

മറ്റു കൗണ്‍സില്‍ മെമ്പര്‍മാരുടേയും തിരഞ്ഞെടുപ്പു നടക്കേണ്ടതിനാല്‍ തിരഞ്ഞെടുപ്പു നടന്ന ഒക്‌ടോബര്‍ 7ന് യാതൊരു മാറ്റവും ഇല്ലാതെയാണ് ബാലറ്റ് പേപ്പര്‍ വോട്ടര്‍മാര്‍ക്ക് ലഭിച്ചത്. മേയര്‍ സ്ഥാനത്തേക്ക് പോള്‍ ചെയ്ത 244 വോട്ടുകളില്‍ 129 റോസ്ലറിനും, 115 എതിരാളിക്കും ലഭിച്ചു.

അന്തരിച്ച സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകള്‍ അസാധുവായി പരിഗണിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഏക എതിരാളി കെവിന്‍ എര്‍ബിനെ വിജയിയായി പ്രഖ്യാപിച്ചു.

രണ്ടു വര്‍ഷം മുമ്പു നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ ഇതേ രണ്ടുപേര്‍ തന്നെയാണ് മത്സരിച്ചതെങ്കിലും ഹെന്‍ട്രി റോസ് ലറിനായിരുന്നു വിജയം.
മേയര്‍ തിരഞ്ഞെടുപ്പില്‍ അന്തരിച്ച സ്ഥാനാര്‍ത്ഥിക്ക് വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക