Image

ആനി പോളിന് ഫൊക്കാനയുടെ ആശംസകള്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 10 November, 2011
ആനി പോളിന് ഫൊക്കാനയുടെ ആശംസകള്‍

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ്കൗണ്ടിയിലെ പതിന്നാലാം ഡിസ്ട്രിക്റ്റില്‍ നിന്ന് കൗണ്ടി ലജിസ്ലേച്ചറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ആനി പോളിന് ഫൊക്കാന നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു.

ഒരു മലയാളി വനിതയുടെ തീഷ്ണമായ ഇച്ഛാശക്തിയില്‍ കടഞ്ഞെടുത്ത പൊന്‍കിരീടമാണ് ആനി പോളിന്റെ വിജയമെന്ന് ഫൊക്കാന നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഈ ചരിത്രവിജയം അമേരിക്കയൊട്ടാകെയുള്ള മലയാളികള്‍ക്ക് ഒരു മാതൃകയാകട്ടേ എന്നും, ആനി പോളിന് എല്ലാവിധ ആശംസകളും നേരുന്നു എന്ന്പ്രസിഡന്റ് ജി.കെ. പിള്ള തന്റെ അനുമോദന സന്ദേശത്തില്‍ അറിയിച്ചു. ആനി പോളിനെപ്പോലെ കഴിവും പക്വതയുമാര്‍ന്ന പ്രശസ്തയായ ഒരു വ്യക്തിയെ ഫൊക്കാനക്ക് ലഭിച്ചത് തങ്ങളുടെ മഹാഭാഗ്യമാണെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടക്കത്തില്‍ പരാജയത്തിന്റെ രുചിയറിഞ്ഞെങ്കിലും ആത്മവിശ്വാസം കൈവിടാതെ, ദൃഢനിശ്ചയത്തോടെ വീണ്ടുംതെരഞ്ഞെടുപ്പു ഗോദായില്‍ ഇറങ്ങി വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച ആനി പോളിന് എല്ലാവിധ ആശംസകളും നേരുന്നു എന്ന് ട്രഷറര്‍ ഷാജി ജോണ്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ആനി പോളിന്റെ വിജയം എല്ലാ മലയാളികളൂടേയും വിജയമാണെന്നും, അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് ആനി പോളിന്റെ വിജയം ഒരു മാതൃകയാക്കാമെന്നും ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ് അഭിപ്രായപ്പെട്ടു.

ആനി പോളിന്റെ തെരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ ഭാഗഭാക്കാകാന്‍ സാധിച്ചതിലും, ആനിക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതിലും താന്‍ അതീവ സന്തുഷ്ടയാണെന്ന് എക്‌സി. വൈസ് പ്രസിഡന്റ് ലീലാ മാരേട്ട് അറിയിച്ചു. വിജയം സുനിശ്ചിതമാണെന്ന് പ്രൈമറി ഇലക്ഷന്‍ കഴിഞ്ഞയുടനെ അറിയാന്‍ കഴിഞ്ഞെങ്കിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ആനി പോളിന് ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു എന്ന് ലീല പറഞ്ഞു.

ആനി പോള്‍ മത്സരിച്ച റോക്ക്‌ലാന്റ്കൗണ്ടിയിലെ താമസക്കാരായ ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി, ഫൊക്കാന മുന്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, അസ്സോസിയേറ്റ് സെക്രട്ടറി ജോസഫ് കുരിയപ്പുറം എന്നിവരുടെ സന്തോഷം നിര്‍വ്വചിക്കാനാകുന്നില്ല. ആവേശഭരിതമായ നിമിഷങ്ങളായിരുന്നു തെരഞ്ഞെടുപ്പു ദിവസമെന്ന് മൂവരും പറഞ്ഞു. ആനി പോളിന്റെ വിജയത്തില്‍ ഫൊക്കാനയുടെ ഇതര നേതാക്കളോടൊപ്പം തങ്ങളും സന്തോഷിക്കുന്നു എന്നും, ഭാവിയില്‍ എല്ലാ നന്മകളും ഉണ്ടാകട്ടേ എന്നും അവര്‍ ആശംസിച്ചു.

ഇലക്ഷന്‍ പ്രചരണങ്ങള്‍ക്കായി തെരുവിലിറങ്ങിയപ്പോള്‍ ലക്ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ. ആനി പോളിന്റെ വിജയം ! ആ ലക്ഷ്യം സഫലമായിത്തീര്‍ന്നതിന്റെ സന്തോഷമാണ് എല്ലാവരിലും പ്രതിഫലിച്ചു കണ്ടത്. ''ഞങ്ങളൊന്നു തീരുമാനിച്ചാല്‍ അത് നടപ്പിലാക്കിയിട്ടേ വിശ്രമിക്കൂ'' എന്ന ഫിലിപ്പോസ് ഫിലിപ്പിന്റെ ആത്മവിശ്വാസം അടിവരയിട്ടു സമ്മതിക്കുന്നതിനു തുല്ല്യമാണ് ആനി പോളിന്റെ വിജയം. എല്ലാ അര്‍ത്ഥത്തിലും ആനിയുടെ വിജയത്തില്‍ ഫൊക്കാന നേതാക്കള്‍ ഉള്ളഴിഞ്ഞ് സന്തോഷിക്കുകയും അതോടൊപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു എന്ന് അറിയിച്ചു.കൂടാതെ, രാജന്‍ പടവത്തില്‍, ഡോ. മാത്യു വര്‍ഗീസ്, മറിയാമ്മ പിള്ള, ചാക്കോ തോമസ്, ശബരീനാഥ് നായര്‍, ഡോ. ട്രീസ & സണ്ണി വൈക്ലിഫ്, വിന്‍സന്റ് സിറിയക് എന്നിവരും വ്യക്തിപരമായി അഭിനന്ദനങ്ങള്‍ അറിയിച്ചവരില്‍പ്പെടുന്നു.
ആനി പോളിന് ഫൊക്കാനയുടെ ആശംസകള്‍ആനി പോളിന് ഫൊക്കാനയുടെ ആശംസകള്‍ആനി പോളിന് ഫൊക്കാനയുടെ ആശംസകള്‍ആനി പോളിന് ഫൊക്കാനയുടെ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക