Image

ബാഷ്‌പാഞ്‌ജലി (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 11 March, 2014
ബാഷ്‌പാഞ്‌ജലി (കവിത: ജി. പുത്തന്‍കുരിശ്‌)
ഇല്ല കഴിയില്ലെന്റെവാക്കിനാല്‍ നിങ്ങളുടെ
അല്ലലകറ്റുവാനും ആശ്വാസം പകരാനും
കുറിയ്‌ക്കുന്നെങ്കിലും ഈ ചെറുതാംകവിത ഞാന്‍
നിറയുംകണ്ണീരോടെപിടയും മനസ്സോടെ

വെടിഞ്ഞു നാടുംവീടുംബന്ധുമിത്രാദികളേം
അടിഞ്ഞീമണ്ണില്‍ നമ്മള്‍ ജീവിതപ്രയാണത്തില്‍
ചിരിച്ചുംകളിച്ചുംജീവിതം നുകരുമ്പോള്‍
വരുന്നുഎവിടുന്നോമൃത്യുവാം അപഹാരി

നിഴലായ്‌ മൃത്യു നമ്മെ പിന്‍തുടരുന്നു നിത്യം
കഴുകന്‍ തക്കംനോക്കിചുഴലുംപോലെവാനില്‍
പറന്നടുക്കുന്നവന്‍ വിടര്‍ത്തിചിറകുകള്‍
ഇറുക്കി നഖങ്ങളില്‍ പറന്നുമറയുന്നു.

കരയും നമ്മളേറെ പിരിയുംസുഹൃത്തുക്കള്‍
മറവിവന്നുമായ്‌ക്കും മനസ്സിന്‍ ക്ഷതത്തേയും
മറക്കാന്‍ കഴിയാത്ത നിസ്വാര്‍ഥസ്‌നേഹബന്ധം
നിറങ്ങള്‍ പകര്‍ന്നെന്നും മനസ്സില്‍തങ്ങിനില്‍ക്കും

(പ്രവീണ്‍ വറുഗീസ്‌, ജാസ്‌മിന്‍ ജോസഫ്‌,
സ്റ്റാന്‍ലി കുമ്പനാട്ടേല്‍ എന്നിവരുടെആത്‌മാവിന്‌
നിത്യശാന്തി നേര്‍ന്നുകൊണ്ട്‌അവരുടെ
കുടുംബാംഗങ്ങള്‍ക്കായിസമര്‍പ്പിക്കുന്നു)

ബാഷ്‌പാഞ്‌ജലി (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക