Image

എന്റെ പുന്നാര പതിനൊന്നെ!

മധു കൊട്ടാരക്കര Published on 10 November, 2011
എന്റെ പുന്നാര പതിനൊന്നെ!

പിറന്നാള്‍ മുതല്‍ പ്രീതി എന്ന കൊച്ചു മിടുക്കിയുടെ പിന്നാലെ കൂടിയതാണ് 11-ാം നമ്പര്‍ എന്ന കൂട്ടുകാരന്‍ . 11-11-2000-ല്‍ ജനിച്ച പ്രീതിയുടെ 11-ാം ജന്മദിനം ആഘോഷിക്കുവാന്‍ '11' ഇത്തവണ, കൂട്ടുകാരുമൊത്ത് എത്തുന്നത് '11-11-11' എന്ന മാജിക് ഡേറ്റ് ജന്മദിന സമ്മാനമായി നല്‍കികൊണ്ടാണ്. 11-ന്റെ കളികൂട്ടുകാരിക്ക് അപ്പനും അമ്മയും സമ്മാനിച്ചതും '11' അക്ഷരമുള്ള പേരാണ്,PREETHEYJOHN.പ്രീതി ജനിച്ചതിന് ശേഷം ന്യൂജേഴ്‌സിയിലെ ഫോര്‍ഡ്‌സില്‍ വാങ്ങിയ വീടിന്റെ നമ്പര്‍ 11 ആണ്. LAFAYETTE-25 എന്ന പതിനൊന്ന് അക്ഷരമുള്ള സ്‌ക്കൂളില്‍ പഠിക്കുന്ന പ്രീതിക്ക് ക്ലാസ് ടീച്ചറിന്റെ വക കിട്ടിയ സമ്മാനമാകട്ടെ 11-ാം നമ്പര്‍ ക്ലാസ് നമ്പര്‍ . പതിനൊന്ന് അക്ഷരത്തില്‍ അവസാനിക്കുന്ന -MAVELIKKARA പള്ളത്ത് വീട്ടിലെ കൊച്ചുമോള്‍ക്ക് ഇതൊക്കൊ കേള്‍ക്കുമ്പോള്‍ ഒരു പതിനൊന്നിന്റെ പഞ്ചാര പുഞ്ചിരിയാണ്. ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന രാജു പള്ളത്തിന്റെയും ജെസ്സിയുടെയും ഇളയമകളാണ് പ്രീതി
ജോണ്‍ .

എന്റെ പുന്നാര പതിനൊന്നെ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക