Image

റോമാ സാമ്രാജ്യ സംസ്‌ക്കാരത്തിന്റെ ചരിത്ര സ്‌പന്ദനങ്ങളിലേക്ക്‌ ഒരു അന്വേഷണ യാത്ര

ജോയിച്ചന്‍ പുതുക്കുളം Published on 10 November, 2011
റോമാ സാമ്രാജ്യ സംസ്‌ക്കാരത്തിന്റെ ചരിത്ര സ്‌പന്ദനങ്ങളിലേക്ക്‌ ഒരു അന്വേഷണ യാത്ര
ഷിക്കാഗോ: ബി. സി. 44 മുതല്‍ എ.ഡി. 1453 വരെയുള്ള ചരിത്ര പദങ്ങളില്‍ മഹാനായ അഗസ്റ്റസ്‌ ചക്രവര്‍ത്തിയുടെ കാലം മുതല്‍ നട്ടു നനച്ചു വളര്‍ത്തപ്പെട്ട റോമാ സാമ്രാജ്യത്തിന്റെചരിത്രമുറങ്ങുന്ന മൂര്‍ത്തീ രൂപങ്ങളുടെ മണ്ണിലേക്കും മനസ്സിലേക്കും ഒരു അന്വേഷണ യാത്ര ഒരുക്കുകയാണ്‌ സെന്റ്‌ പോള്‍സ്‌ പില്‍ഗ്രിം ടീം.

ഭൂലോക ഭൂപടത്തില്‍ ആറര മില്ല്യണ്‍ കിലോമീറ്ററില്‍ മുളച്ചു വളര്‍ന്ന റോമാ സാമ്രാജ്യ സംസ്‌ക്കാരം ഭാഷ, മതം, വാസ്‌തു ശില്‍പം, തത്വ ശാസ്‌ത്രം, നിയമം, വൈദ്യശാസ്‌ത്രം, ഭരണ സംവിധാനം തുടങ്ങിയ മേഖലകളില്‍ നല്‍കിയ അമൂല്യ സംഭാവനകള്‍ ഇന്നും ആധുനിക ലോകത്തിന്റെ നിഘണ്‌ടുവും നിദാന്ത സത്യങ്ങളും റഫറന്‍സ്‌ രേഖകളുമാണ്‌.

അമൂര്‍ത്തതയെ മൂര്‍ത്ത രൂപത്തിലാവഹിച്ച്‌ ലാവണ്യത്തിന്റേയും ലാളിത്യത്തിന്റേയും അനുപമവൈശിഷ്‌ട്യ ശൈലിയിലൂടെ സിസ്റ്റൈന്‍ ചാപ്പലില്‍ മൈക്കലാഞ്ചലോ വിരിച്ചൊരുക്കിയിരിക്കുന്ന വര്‍ണ്ണ വിസ്‌മയ ലോകം കണ്‌ടാല്‍ കണ്ണുകള്‍ മടങ്ങുകയില്ല. ശില്‍പങ്ങള്‍, പെയിന്റിംഗ്‌, മെറ്റല്‍ റിലീഫുകള്‍, മോട്ടീഫുകള്‍, ലിത്തോ ഗ്രാഫി, എച്ചിങ്ങ്‌, പൂര്‍ണ്ണകായ ശില്‍പങ്ങള്‍ തുടങ്ങിയ അനന്ത ശ്യാമവര്‍ണ്ണ സാദ്ധ്യതകളോടെ ദേവസ്‌തുതിയും ഭക്തിയും അണിയി ച്ചൊരുക്കിയിരിക്കുന്ന വത്തിക്കാന്‍ മ്യൂസിയം, സെന്റ്‌ മേരി മേജര്‍ ബസലിക്ക, ഹോളിസ്റ്റെയേഴ്‌സ്‌, വത്തിക്കാന്‍ സിറ്റി, പേപ്പല്‍ ഓഡിയന്‍സ്‌, സാന്താ മറിയാ കത്തീഡ്രല്‍, സെന്റ്‌ മാര്‍ക്ക്‌ സ്‌ക്വയര്‍, സെന്റ്‌ ആന്റണി ബസലിക്ക, അസ്സീസി നഗരത്തിലെ വി. ഫ്രാന്‍സിസ്‌, വി. റീത്ത തുടങ്ങിയവരുടെ വിശുദ്ധ കുടീരങ്ങള്‍.... അതെ, ദൃശ്യ ചാരുതയും ആത്മ നിര്‍വൃതിയുണര്‍ത്തുന്നതുമായ അനുഭവവങ്ങളിലൂടെ 2012 ഏപ്രില്‍ 22 മുതല്‍ മേയ്‌ ഒന്നുവരെയുള്ള പത്തു ദിവസങ്ങള്‍ നീളുന്ന സാര്‍ത്ഥക യാത്രയാണിത്‌ !

ദൈവം മനുഷ്യനില്‍ ചാലിച്ചു ചേര്‍ത്ത സര്‍ഗ്ഗാത്മ കഴിവുകളുടെ വിസ്‌മയ വര്‍ണ്ണ പ്രപഞ്ചലോകം കണ്‌ടാസ്വദിക്കുവാന്‍ ഗീവര്‍ഗീസ്‌ പുത്തൂര്‍ ക്കുടിലില്‍ അച്ചന്‍ നയിക്കുന്ന സെന്റ്‌ പോള്‍സ്‌ പില്‍ഗ്രിം ടീമിന്റെ സഫല സായൂജ്യ യാത്രയില്‍ പങ്കു ചേരൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പുത്തൂര്‍ക്കുടിലില്‍ ഗീവര്‍ഗീസ്‌ അച്ചന്‍ (Phone 8455980203 or 8453716324, Email: puthoorachen@optonline.net)

Web Site: www.stpaulspt.com
റോമാ സാമ്രാജ്യ സംസ്‌ക്കാരത്തിന്റെ ചരിത്ര സ്‌പന്ദനങ്ങളിലേക്ക്‌ ഒരു അന്വേഷണ യാത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക