Image

`കേള്‍വി'യില്‍ സദ അതിഥി താരം

Published on 14 March, 2014
`കേള്‍വി'യില്‍ സദ അതിഥി താരം
പ്രശസ്‌ത തമിഴ്‌, കന്നഡ താരം സദ ഹാഷിം മരയ്‌ക്കാര്‍ സംവിധാനം ചെയ്യുന്ന കേള്‍വി എന്ന ചിത്രത്തില്‍ അതിഥി താരമാകുന്നു. ചിത്രത്തില്‍ ഒരു പുരസ്‌കാരദാന പരിപാടിയില്‍ അതിഥിയായി എത്തുന്ന സദ ഒരു ഗാനരംഗത്തിന്‌ ചുവടുവയ്‌ക്കുന്നുമുണ്‌ട്‌. ശ്വേതാ മേനോന്‍, പ്രിയാ ബാജ്‌പേയ്‌, മുംതാസ്‌, മനോജ്‌ കെ ജയന്‍ എന്നിവരും പ്രധാന വേഷത്തിലത്തുന്നു. ചിത്രത്തില്‍ സദയായി തന്നെയാണു സദ അഭിനയിക്കുന്നതെന്നതാണു പ്രധാന പ്രത്യേകത.

മഹാരാഷ്‌്‌ട്രയിലെ രത്‌നഗിരിയിലുളള മുസ്‌്‌ലിം കുടുംബത്തില്‍ ജനിച്ച സദയുടെ യഥാര്‍ഥ പേര്‌ സദഫ്‌ മൊഹമ്മദ്‌ സയിദ്‌ എന്നാണ്‌. തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ ജയം എന്ന ചിത്രത്തിലൂടെയാണു സദ സിനിമയിലെത്തിയത്‌. ജയം തമിഴിലേക്കു റീമേക്ക്‌ ചെയ്‌തപ്പോഴും സദ തന്നെയായിരുന്നു നായിക. വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്‌ത അന്യനില്‍ നായികയായി തിളങ്ങിയതോടെ തെന്നിന്ത്യയില്‍ സദ തന്റെ താരപദവി ഉറപ്പിച്ചു. 2007ല്‍ പുറത്തിറങ്ങിയ സുരേഷ്‌ ഗോപി ചിത്രമായ ജന്മത്തിലൂടെയാണു സദ മലയാളത്തില്‍ ഹരിശ്രീ കുറിച്ചത്‌. ഈ ചിത്രത്തില്‍ അതിഥി താരമായാണു സദ എത്തിയത്‌. ജയറാമിനെ നായകനാക്കി ഈസ്റ്റ്‌ കോസ്‌റ്റ്‌ വിജയന്‍ സംവിധാനം ചെയ്‌ത നോവല്‍ എന്ന ചിത്രത്തിലാണ്‌ സദ മലയാളത്തില്‍ ആദ്യമായി നായികാ വേഷം ചെയ്‌തത്‌.
`കേള്‍വി'യില്‍ സദ അതിഥി താരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക