Image

അംബാസിഡര്‍ നിരുപമ റാവുവിന്‌ ഷിക്കാഗോയില്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 10 November, 2011
അംബാസിഡര്‍ നിരുപമ റാവുവിന്‌ ഷിക്കാഗോയില്‍ സ്വീകരണം
ഷിക്കാഗോ: ഷിക്കാഗോ കൗണ്‍സില്‍ ഓഫ്‌ ഗ്ലോബല്‍ അഫയേഴ്‌സ്‌ എന്ന ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ റാവുവിന്‌ ഡൗണ്‍ ടൗണിലുള്ള സ്വിസ്‌ ഹോട്ടലിലെ ഗ്രാന്റ്‌ ബാള്‍ റൂമില്‍ വെച്ച്‌ സ്വീകരണം നല്‍കി. ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പറും, ഇന്തോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറിയുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, യൂണിവേഴ്‌സിറ്റി ഓഫ്‌ ഇല്ലിനോയിസിന്റെ മുന്‍ ചെയര്‍മാന്‍ ഡോ. നിരഞ്‌ജന്‍ ഷാ, ഇന്ത്യന്‍ ഐ.ടി അസോസിയേഷന്‍ പ്രസിഡന്റ്‌ ഷോജി മാത്യു, ഇന്തോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്‍സിന്റെ പ്രസിഡന്റ്‌ ഹരേന്ദ്ര മംഗ്രോള, ഇന്ത്യന്‍ റിപ്പോര്‍ട്ടര്‍ ന്യൂസ്‌ പേപ്പറിന്റെ മാനേജിംഗ്‌ എഡിറ്റര്‍ ജിതേന്ദ്രര്‍ ബേദി എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു.

നിരുപമ റാവു തന്റെ മറുപടി പ്രസംഗത്തില്‍ ഇന്ത്യയുടെ ഫോറിന്‍ പോളിസി, അമേരിക്കയുമായുള്ള ഇന്ത്യയുടെ സമീപനം, ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ നടക്കുന്ന മാറ്റങ്ങള്‍ എന്നിവയെ കുറിച്ച്‌ സംസാരിച്ചു. ഇന്ത്യ സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം ശാസ്‌ത്ര-സാങ്കേതിക രംഗങ്ങളില്‍, മിലിട്ടറി മോളറൈസ്‌ ചെയ്യുന്നതില്‍, ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച്‌ സംസാരിച്ചു. ടെററിസം എന്ന വലിയ വലിയ വിപത്ത്‌ അമേരിക്കയും ഇന്ത്യയും നേരിടുന്ന ഒരു കാര്യമാണ്‌, അതിന്‌ രണ്ടു രാജ്യങ്ങളും ഒരുമിച്ച്‌ നേരിടുമെന്ന്‌ അവര്‍ പറയുകയുണ്ടായി.

അറായിരത്തിലധികം വരുന്ന അംഗങ്ങളുള്ള ഇന്ത്യന്‍ ഐ.ടി അസോസിയേഷന്റെ 2012 ഓഗസ്റ്റില്‍ നടക്കുന്ന ഐ.ടി ഗ്ലോബല്‍ സമ്മിറ്റിലേക്ക്‌ നിരുപമ റാവുവിനെ പ്രസിഡന്റ്‌ ഷോജി മാത്യുവും, ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസും ക്ഷണിച്ചു. അവര്‍ അതില്‍ പങ്കെടുക്കാമെന്ന്‌ ഉറപ്പുനല്‍കി. ഒരു മലയാളിയുടെ അമേരിക്കയുടെ അംബാസിഡറായി ലഭിച്ചതിലുള്ള സന്തോഷം അവര്‍ നിരുപമ റാവുവിനെ അറിയിക്കുകയുണ്ടായി.
അംബാസിഡര്‍ നിരുപമ റാവുവിന്‌ ഷിക്കാഗോയില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക