Image

തിരുവല്ലാ സംഗമം ബിഷപ്പ്‌ ജോണ്‍സി ഇട്ടി ഉത്‌ഘാടനം ചെയ്യും

ജോയിച്ചന്‍ പുതുക്കുളം Published on 10 November, 2011
തിരുവല്ലാ സംഗമം ബിഷപ്പ്‌ ജോണ്‍സി ഇട്ടി ഉത്‌ഘാടനം ചെയ്യും
ന്യൂയോര്‍ക്ക്‌: നവംബര്‍ 12 ശനിയാഴ്‌ച 5 :30 ന്‌ ആരംഭിക്കുന്ന തിരുവല്ലാ കുടുംബ സംഗമം നാഷണല്‍ ചര്‍ച്‌ കൗണ്‌സിലിന്റെ വൈസ്‌ പ്രസിഡന്റ്‌, ചര്‍ച്ച്‌ വേള്‍ഡ്‌ സര്‍വീസിന്റെ ചെയര്‍മാന്‍ ഓഫ്‌ ദി ബോര്‍ഡ്‌ എന്നീ പദവികള്‍ വഹിക്കുന്ന അമേരിക്കന്‍ എപിസ്‌കോപ്പല്‍ സഭയിലെ പ്രഥമ മലയാളിയായ ബിഷപ്പ്‌ ഡോക്ടര്‍ ജോണ്‍സി ഇട്ടി ഉത്‌ഘാടനം ചെയ്യും. ബഹറിനില്‍ നിന്നും പബ്ലീഷരായ സണ്ണി കുലത്താക്കല്‍ (മനോരമ ബാലജന സഖ്യം മുന്‍ സംസ്ഥാന പ്രസിഡന്റ്‌) മുഖ്യ പ്രഭാഷണം നടത്തും. വെരി റവ്‌ ടി ഓ ഉമ്മന്‍, റവ ജോണ്‍ തോമസ്‌ തുടങ്ങി തിരുവല്ലയില്‍ നിന്നുമുള്ള നിരവധി പ്രമുഖരും ഈ സംഗമത്തില്‍ പങ്കെടുക്കും. ഫുട്‌ബോള്‍ രംഗത്തെ അതുല്യ പ്രതിഭ ആയിരുന്ന ജോണ്‍ ജെ ജോണിന്‌ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്ന ചടങ്ങ്‌ പ്രാരംഭമായി നടത്തപ്പെടും.

നവംബര്‍ 12 ശനിയാഴ്‌ച വൈകുന്നേരം 5:30 -ന്‌ ഗ്ലെന്‍ ഒക്‌സ്സിലെ `തിരുവല്ലാ നഗറില്‍` (257-10 Union Turnpike, Glen Oaks, NY 11004) വച്ചാണ്‌ നടത്തപ്പെടുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫ്രെണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ ഭാരവാഹികളുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ തോമസ്‌ ടി ഉമ്മന്‍ (പ്രസിഡന്റ്‌) 631.543.8530; മാത്യു വര്‍ഗീസ്‌ (സെക്രട്ടറി) 631.368.2037; സക്കറിയ കരുവേലില്‍(വൈസ്‌ പ്രസിഡന്റ്‌) 516.358.7129; കുഞ്ഞു മാലിയില്‍ (ട്രെഷരാര്‍) 516.877.8052; ഫിലിപ്പ്‌ മഠത്തില്‍ (ജോ. സെക്രട്ടറി) 917.459.7819; ടി വി തോമസ്‌ (ജോ. ട്രെഷരാര്‍ )718.470.1974 എന്നിവരുമായി ബന്ധപ്പെടുക. തോമസ്‌ ടി ഉമ്മന്‍ (പ്രസിഡന്റ്‌) അറിയിച്ചതാണിത്‌.
തിരുവല്ലാ സംഗമം ബിഷപ്പ്‌ ജോണ്‍സി ഇട്ടി ഉത്‌ഘാടനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക