Image

`ചക്രം' നടക്കാതെപോയത്‌ എന്റെ കുറ്റംകൊണ്ടല്ല: വിദ്യാബാലന്‍

Published on 13 March, 2014
`ചക്രം' നടക്കാതെപോയത്‌ എന്റെ കുറ്റംകൊണ്ടല്ല: വിദ്യാബാലന്‍
2003-ല്‍ താന്റെ ആദ്യചിത്രമായ `ചക്രം' നടക്കാതെപോയത്‌ എന്റെ കുറ്റംകൊണ്ടല്ലെന്ന്‌ ബോളിവുഡ്‌ നടിയും മലയാളിയുമായ വിദ്യാബാലന്‍ വെളിപ്പെടുത്തി. തന്നെ മലയാള ചലച്ചിത്രലോകം തന്നെ നിര്‍ഭാഗ്യമായാണ്‌ കാണുന്നതെന്നും ഒരു പ്രമുഖ ദിനപത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ വിദ്യ പറഞ്ഞു.

2003ല്‍ ലോഹിതദാസ്‌ സംവിധാനം ചെയ്‌ത ചക്രം എന്ന സിനിമയില്‍ വിദ്യയെയാണ്‌ ആദ്യം നായികയാക്കിയിരു ന്നത്‌. എന്നാല്‍ ചിത്രം പിന്നീട്‌ നീണ്‌ടുപോകുകയായിരുന്നു. മോഹന്‍ലാല്‍ നായകനാകേണ്‌ടിയിരുന്ന ചിത്രത്തില്‍ പിന്നീട്‌ പൃഥ്വിരാജും മീരാ ജാസ്‌മിനുമാണ്‌ അഭിനയിച്ചത്‌. ചക്രത്തിനു പിന്നാലെ മലയാളത്തില്‍ കരാര്‍ ചെയ്‌തിരുന്ന പന്ത്രണേ്‌ടാളം ചിത്രങ്ങളാണ്‌ വിദ്യക്ക്‌ നഷ്‌ടമായത്‌.

2006ല്‍ ബോളിവുഡിലെത്തിയ വിദ്യക്ക്‌ അവസരങ്ങളുടെ പെരുമഴയായിരുന്നു. ലഗേ രഹോ മുന്നാഭായ്‌, കിസ്‌മത്‌ കണക്ഷന്‍ പോലുള്ള കോമഡി ചിത്രങ്ങളിലും പാ, ഇഷ്‌ക്കിയ, നോ വണ്‍ കില്ല്‌ഡ്‌ ജസീക്ക, ദ ഡേര്‍ട്ടി പിക്‌ച്ചര്‍, കഹാനി തുടങ്ങിയ അഭിനയപ്രാധാന്യമുള്ള ചിത്രങ്ങളിലും ഒരുപോലെ തിളങ്ങി. ബോളിവുഡ്‌ കണ്‌ട എക്കാലത്തെയും മികച്ച സ്‌ത്രീകഥാപാത്രങ്ങളായാണ്‌ വിദ്യയുടെ കഹാനി, ഡേര്‍ട്ടി പിക്‌ചര്‍, ഇഷ്‌ക്കിയ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ വിലയിരുത്തുന്നത്‌.
`ചക്രം' നടക്കാതെപോയത്‌ എന്റെ കുറ്റംകൊണ്ടല്ല: വിദ്യാബാലന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക