Image

നടി ശില്‍പ ഷെട്ടിയുടെ വീടിന്‌ നേരെ വെടിവെപ്പ്‌, ആളപായമില്ല

Published on 12 March, 2014
നടി ശില്‍പ ഷെട്ടിയുടെ വീടിന്‌ നേരെ വെടിവെപ്പ്‌, ആളപായമില്ല
ഡല്‍ഹി: ബോളിവുഡ്‌ നടി ശില്‍പ ഷെട്ടിയുടെ വീടിന്‌ നേരെ വെടിവെപ്പ്‌. മുംബൈ ജൂഹുവിലുള്ള ശില്‍പ ഷെട്ടിയുടെയും ഭര്‍ത്താവ്‌ രാജ്‌ കുന്ദ്രയുടെയും വീടിന്‌ നേരെയാണ്‌ അജ്ഞാതര്‍ വെടിയുതിര്‍ത്തത്‌. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ഇന്ന്‌ രാവിലെയായിരുന്നു സംഭവം.

വീടിന്റെ ഒന്നാം നിലയിലേക്കാണ്‌ അജ്ഞാത സംഘം വെടിയുതിര്‍ത്തത്‌. വെടിവെപ്പിനെ തുടര്‍ന്ന്‌ രണ്ടാം നിലയിലെ എയര്‍ കണ്ടീഷനറില്‍ ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ഉണ്ടായി. രണ്ട്‌ ബ്രിഗേഡ്‌ ബസ്സുകള്‍ സ്ഥലത്തെത്തിയാണ്‌ സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്‌. ശില്‍പ ഷെട്ടിയും ഭര്‍ത്താവ്‌ രാജ്‌ കുന്ദ്രയും ഇപ്പോള്‍ ലണ്ടനിലാണ്‌. ഐ പി എല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥരാണ്‌ ശില്‍പ ഷെട്ടിയും രാജ്‌ കുന്ദ്രയും. ഐ പി എല്‍ ഒത്തുകളിക്കേസില്‍ ഇരുവരും പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നടി ശില്‍പ ഷെട്ടിയുടെ വീടിന്‌ നേരെ വെടിവെപ്പ്‌, ആളപായമില്ലനടി ശില്‍പ ഷെട്ടിയുടെ വീടിന്‌ നേരെ വെടിവെപ്പ്‌, ആളപായമില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക