Image

സല്‍മാന്‍ ഖാന്‍ വിവാഹിതനാകുന്നു, റൊമേനിയക്കാരി വധു

Published on 11 March, 2014
സല്‍മാന്‍ ഖാന്‍ വിവാഹിതനാകുന്നു, റൊമേനിയക്കാരി വധു
ബോളിവുഡ്‌ നടന്‍ സല്‍മാന്‍ ഖാന്‍ വിവാഹിതനാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ റൊമേനിയക്കാരി ലുലിയ വാന്ററാണ്‌ സല്‍മാന്റെ മനം കവര്‍ന്നത്‌. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന്‌ നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അച്ഛന്‍ പഠാനും അമ്മ ഹിന്ദുവും രണ്ടാനമ്മ കത്തോലിക്കക്കാരിയും പഞ്ചാബി സഹോദരീ ഭര്‍ത്താവും ഉള്ള തനിക്ക്‌ ഭാര്യ വിദേശത്ത്‌ നിന്നാകട്ടെ എന്നാണ്‌ വിവാഹത്തെ കുറിച്ച്‌ സല്‍മാന്‍ പറഞ്ഞത്‌. എന്നാല്‍ ഈ ബന്ധത്തിന്‌ സല്‍മാന്‍റെ ബന്ധുക്കള്‍ക്ക്‌ താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുണ്ട്‌. ലൂലിയ മുന്‌പ്‌ വിവാഹിതയാണെന്നും ഇതാണ്‌ സല്‍മാന്റെ ബന്ധുക്കളുടെ എതിര്‍പ്പിന്‌ കാരണമെന്നുമാണ്‌ റിപ്പോര്‍ട്ട്‌.

കത്രീന കൈഫുമായുള്ള പ്രണയം തകര്‍ന്ന ശേഷം ഒറ്റയ്‌ക്കുള്ള ജീവിതം മടുത്തതായി അദ്ദേഹം പറഞ്ഞിരുന്നു.
സല്‍മാന്‍ ഖാന്‍ വിവാഹിതനാകുന്നു, റൊമേനിയക്കാരി വധു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക