Image

മാണ്ഡ്യയില്‍ വീണ്ടും മത്സരിക്കും, സിനിമയ്‌ക്ക്‌ തത്‌കാലം വിട: ദിവ്യ സ്‌പന്ദന

Published on 10 March, 2014
മാണ്ഡ്യയില്‍ വീണ്ടും മത്സരിക്കും, സിനിമയ്‌ക്ക്‌ തത്‌കാലം വിട: ദിവ്യ സ്‌പന്ദന
താന്‍ മാണ്‌ഡ്യയില്‍ രണ്ടാം അങ്കത്തിന്‌ തയാറെടുത്തതായി തെന്നിന്ത്യന്‍ താരം ദിവ്യ സ്‌പന്ദന (രമ്യ) ട്വിറ്ററിലൂടെ അറിയിച്ചു.

മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗമായ രമ്യ പതിനഞ്ചാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. തിരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ താരം നല്ല തിരക്കിലാണ്‌.

രാഷ്ട്രീയത്തില്‍കൂടുതല്‍ സജീവമാകാന്‍ വേണ്ടിയാണ്‌ താന്‍ അഭിനയം നിര്‍ത്തുന്നതെന്ന്‌ വ്യക്തമാക്കി. എന്നാല്‍ താന്‍ പൂര്‍ണമായും സിനിമയെ കയ്യൊഴിയുകയല്ലെന്നും രാഷ്ട്രീയത്തിലെ തിരക്കുകള്‍ക്കിടയില്‍ സമയം കിട്ടിയാല്‍ അഭിനയിക്കുമെന്നും രമ്യ വ്യക്തമാക്കിയിട്ടുണ്ട്‌.
മാണ്ഡ്യയില്‍ വീണ്ടും മത്സരിക്കും, സിനിമയ്‌ക്ക്‌ തത്‌കാലം വിട: ദിവ്യ സ്‌പന്ദനമാണ്ഡ്യയില്‍ വീണ്ടും മത്സരിക്കും, സിനിമയ്‌ക്ക്‌ തത്‌കാലം വിട: ദിവ്യ സ്‌പന്ദന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക