Image

ജോര്‍ജ് മണ്ണിക്കരോട്ടിന്റെ വെബ്‌സൈറ്റ് ഉല്‍ഘാടനം ചെയ്തു.

എ.സി.ജോര്‍ജ്, Published on 09 November, 2011
ജോര്‍ജ് മണ്ണിക്കരോട്ടിന്റെ വെബ്‌സൈറ്റ് ഉല്‍ഘാടനം ചെയ്തു.

ഹ്യൂസ്റ്റന്‍ : അമേരിക്കയിലെ പ്രസിദ്ധ സാഹിത്യകാരനും സാമൂഹ്യ-സാംസ്‌ക്കാരിക-സംഘടനാ പ്രവര്‍ത്തകനുമായ ജോര്‍ജ് മണ്ണിക്കരോട്ടിന്റെ വെബ്‌സൈറ്റ് പ്രമുഖ എഴുത്തുകാരിയും കവിയത്രിയുമായ ശ്രീമതി ജോളി വില്ലി സ്വിച്ച് ഓണ്‍ ചെയ്തു കൊണ്ട് ഉല്‍ഘാടനം ചെയ്തു. അമേരിക്കയിലെ ആദ്യത്തെ മലയാളി സാഹിത്യ ചരിത്രകാരനും മലയാളി നോവലിസ്റ്റുമാണ് ശ്രീ. മണ്ണിക്കരോട്ട്. ജീവിതത്തിന്റെ കണ്ണീര്‍ , അഗ്നിയുദ്ധം, അമേരിക്ക, എന്നീനോവലുകളും, മൗനനൗമ്പരങ്ങള്‍ , അകലുന്ന ബന്ധങ്ങള്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും, ബോധധാര എന്ന ഉപന്യാസ പരമ്പരയും അദ്ദേഹത്തിന്റെ കൃതികളാണ്. അമേരിക്കയിലും കേരളത്തിലുമുള്ള ആനുകാലിക പ്രസിദ്ധീകരങ്ങളില അനേകം പ്രബന്ധങ്ങളും ചെറുകഥകളും, ചിരിക്കാനും ചിന്തിക്കാനുമുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

ഒരു നല്ല നോവലിസ്റ്റും, ചിന്തകനും, സാമൂഹ്യ സേവകനുമായ മണ്ണിക്കരോട്ടിന്റെ പ്രവര്‍ത്തനമണ്ഡലവും കൃതികളും വെബ്‌സൈറ്റിലൂടെ ഇനി മുതല്‍ ദൃശ്യമാകുമെന്നും, ഈ കമ്പ്യൂട്ടര്‍യുഗത്തില്‍ ഈ ധീക്ഷണശാലിയുടെ സാഹിത്യസംഭാവനകളും കൃതികളും പ്രവര്‍ത്തനമേഖലകളേയും പറ്റി കൂടുതല്‍ അ
ിയാന്‍ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ സാധിക്കുന്ന വിധത്തിലുള്ള അറിവിന്റെ ജാലകം തുറന്ന് ഉല്‍ഘാടനം ചെയ്യാന്‍ അതീവ സന്തോഷമുണ്ടെന്ന് വെബ്‌സൈറ്റ് ഉല്‍ഘാടനം ചെയ്തുകൊണ്ട് ജോളി വില്ലി പറഞ്ഞു.

ടെക്‌സാസിലെ ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന
മണ്ണിക്കരോട്ടിന്റെ വിവിധ സാമൂഹ്യ-സാംസ്‌ക്കാരിക- സംഘടനാ പ്രവര്‍ത്തനങ്ങളെ വിലയിരുത്തികൊണ്ട് തദവസരത്തില്‍ പ്രസിദ്ധ എഴുത്തുകാരും സാഹിത്യകാരന്മാരുമായ ജോണ്‍ മാത്യൂ, ജോര്‍ജ് പുത്തന്‍ കുരിശ്, എ.സി. ജോര്‍ജ് എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.

അമേരിക്കയിലെ പ്രമുഖമായ ദേശീയ സാംസ്‌ക്കാരിക സംഘടനകളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും നിരവധി അംഗീകാരങ്ങളും, പുരസ്‌ക്കാരങ്ങളും ശ്രീ. ജോര്‍ജ്
മണ്ണിക്കരോട്ട് നേടിയിട്ടുണ്ട്. വെബ്‌സൈറ്റ് സ്റ്റാഫോര്‍ഡിലെ മര്‍ഫി റോഡിലുള്ള ഹാളില്‍ വച്ചാണ് സ്വിച്ച് ഓണ്‍ ചെയ്ത് ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചത്. തദവസരത്തില്‍ സന്നിഹിതരായ എല്ലാ സാഹിത്യ-സാംസ്‌ക്കാരിക പ്രേമികള്‍ക്കും ജോര്‍ജ് മണ്ണിക്കരോട്ട് നന്ദി രേഖപ്പെടുത്തികൊണ്ട് പ്രസംഗിച്ചു. കൂടുതല്‍ വിവരങ്ങള്‍ അിയാന്‍ മണ്ണിക്കരോട്ടിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.mannickarottu.net

ജോര്‍ജ് മണ്ണിക്കരോട്ടിന്റെ വെബ്‌സൈറ്റ് ഉല്‍ഘാടനം ചെയ്തു.ജോര്‍ജ് മണ്ണിക്കരോട്ടിന്റെ വെബ്‌സൈറ്റ് ഉല്‍ഘാടനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക