Image

ബിവേയര്‍ ഓഫ്‌ ഡോഗ്‌സ്‌: ആവണ നായിക

Published on 08 March, 2014
ബിവേയര്‍ ഓഫ്‌ ഡോഗ്‌സ്‌: ആവണ നായിക
വിഷ്‌ണുപ്രസാദ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബിവേയര്‍ ഓഫ്‌ ഡോഗ്‌സ്‌ മുംബൈ മോഡല്‍ ആവണയാണ്‌ നായികയാകുന്നു.

ഓറിസണ്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍.രാജീവ്‌മേനോന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മനോജ്‌ കെ.ജയന്‍, ശ്രീനാഥ്‌ഭാസി, ശേഖരമേനോന്‍, സഞ്‌ജു, വില്‍സണ്‍ ജോസഫ്‌, ഹരികൃഷ്‌ണരാജ്‌, സുനില്‍സുഖദ, തമിഴ്‌നടന്‍ നേരം ഫെയിം സിംഹ, അഭിരാമി സുരേഷ്‌ തുടങ്ങിയവരും അഭിനയിക്കുന്നു. നായികാനിര്‍ണയം പുരോഗമിക്കുന്നു.

ബുദ്ധിമുട്ടാന്‍ താത്‌പര്യം ഒട്ടുമില്ലാത്ത ബുദ്ധിയുള്ള നാല്‌ ചെറുപ്പക്കാര്‍ ഒന്നിച്ചപ്പോള്‍ ബുദ്ധിയുണ്ടെന്ന്‌ സ്വയം കരുതിയവര്‍ക്ക്‌ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വളരെ രസകരമായി ചിത്രീകരിക്കുന്ന ചിത്രമാണ്‌ ബിവേയര്‍ ഓഫ്‌ ഡോഗ്‌സ്‌. കൊച്ചി, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായ്‌ ചിത്രീകരണം തുടങ്ങുന്നു. വാര്‍ത്താപ്രചാരണം-എ.എസ്‌.ദിനേശ്‌.
ബിവേയര്‍ ഓഫ്‌ ഡോഗ്‌സ്‌: ആവണ നായിക
ബിവേയര്‍ ഓഫ്‌ ഡോഗ്‌സ്‌: ആവണ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക