Image

കാവ്യാ മാധവനെതിരേ വ്യാജവാര്‍ത്ത: നടപടിയെടുക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍

Published on 08 March, 2014
കാവ്യാ മാധവനെതിരേ വ്യാജവാര്‍ത്ത: നടപടിയെടുക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: വെബ്‌സൈറ്റില്‍ വ്യാജ വിവാഹ വാര്‍ത്ത നല്‍കി നടി കാവ്യാ മാധവനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നിഷ്‌പക്ഷ അന്വേഷണം നടത്താന്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശി ഉത്തരവിട്ടു.

കേസില്‍ അറസ്‌റ്റിലായ സ്‌റ്റീഫന്റെ ഭാര്യ ആനി നല്‍കിയ കേസിലാണിത്‌. തന്റെ സഹോദരന്റെ പേരിലുള്ള വെബ്‌സൈറ്റില്‍ ആലപ്പുഴ സ്വദേശിനി പോസ്‌റ്റ്‌ ചെയ്‌ത വാര്‍ത്തയുടെ പേരില്‍ സ്‌റ്റീഫനെ അറസ്‌റ്റു ചെയ്‌തെന്നാണ്‌ ആനിയുടെ പരാതി. ഫോറംസ്‌ ബിസാറ്റ്‌.കോം എന്ന സൈറ്റിലാണ്‌ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്‌. പരാതിക്കാര്‍ക്ക്‌ വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

കാവ്യാ മാധവനെതിരേ വ്യാജവാര്‍ത്ത: നടപടിയെടുക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക