Image

മഹിമാ ചൗധരി ബി ജെ പി സ്ഥാനാര്‍ത്ഥിയാകും

Published on 07 March, 2014
മഹിമാ ചൗധരി ബി ജെ പി സ്ഥാനാര്‍ത്ഥിയാകും
ബോളിവുഡ്‌ താരം മഹിമാ ചൗധരി ബി ജെ പിയില്‍ ചേര്‍ന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മഹിമ ചൗധരി ഔദ്യോഗികമായി ബി ജെ പിയില്‍ അംഗത്വമെടുക്കും. റോഹ്‌തക്‌ ലോക്‌സഭ മണ്ഡലത്തില്‍ നിന്നാകും മഹിമ മത്സരിക്കുക എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ദിപേന്ദര്‍ ഹൂഡയാകും റോഹ്‌തകിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി. രാഹുല്‍ ഗാന്ധിയുടെ അടുത്തയാളാണ്‌ ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ ഹൂഡയുടെ മകനായ ദീപേന്ദര്‍.

ബോളിവുഡിലെ പ്രശസ്‌ത നടിയും മോഡലുമാണ്‌ 40 കാരിയായ മഹിമ ചൗധരി. 1997 ല്‍ പര്‍ദേസിലൂടെയാണ്‌ മഹിമ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്‌. പര്‍ദേസിലെ അഭിനയത്തിന്‌ അരങ്ങേറ്റ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു. ഒട്ടേറെ ഹിന്ദി ചിത്രങ്ങളില്‍ വ്യത്യസ്‌തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ്‌ ഉത്തരാഖണ്ഡ്‌ സ്വദേശിനിയായ മഹിമ. തെലുങ്ക്‌ സിനിമാ ഇതിഹാസം എന്‍ ടി രാമറാവുവിന്റെ മകളും മുന്‍ കേന്ദ്രമന്ത്രിയുമായ പുരന്ദേശ്വരിയും ഭര്‍ത്താവ്‌ വെങ്കടേശ്വര റാവുവും അടുത്തിടെ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
മഹിമാ ചൗധരി ബി ജെ പി സ്ഥാനാര്‍ത്ഥിയാകും
മഹിമാ ചൗധരി ബി ജെ പി സ്ഥാനാര്‍ത്ഥിയാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക